ഉപരോധത്തിനിടയിലും മികച്ച സാമ്പത്തിക വളർച്ചയെന്ന് പഠനം
text_fieldsദോഹ: രാജ്യത്തിന് മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധത്തിനിടയിലും മുൻവർഷങ്ങളേക്കാൾ മികച്ച സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് പഠനം. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ അവശ്യ സാധനങ്ങൾ നൽകാൻ കഴിയുന്നൂ എന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനോട് ചേർന്ന കിടക്കുന്ന സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന പച്ചക്കറി, പാൽ ഉൽപ്പന്നങ്ങൾ കൂടുതൽ വില നൽകാതെ തന്നെ ഉപഭോക്താവിന് ലഭ്യമാകുന്നു. ആഭ്യന്തര കാർഷിക ഉൽപാദനത്തിൽ 80 ശതമാനത്തിലധികം വർധനവാണ് ഇക്കാലത്ത് ഉണ്ടായത്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും ഏറെ മെച്ചപ്പെട്ടതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് പഠനം നടത്തിയത്. 57.7 ശതമാനം ജനങ്ങളും ജീവിത നിലവാരം ഏറെ മെച്ചപ്പെട്ടതായാണ് വിലയിരുത്തുന്നത്. 30.9 ശതമാനം ജനങ്ങൾ ഉപരോധത്തിെൻറ മുൻപും ശേഷവും വലിയ വ്യത്യാസങ്ങൾ അനുഭവപ്പെട്ടിട്ടില്ലെന്ന അഭിപ്രായമാണ് പങ്ക് വെച്ചത്.
ഈ അവസ്ഥയിൽ തന്നെ പോവുകയാണെങ്കിൽ രാജ്യം സാമ്പത്തികമായി ഏറെ മെച്ചപ്പെടുമെന്ന അഭിപ്രായമാണ് 72.2 ശതമാനം ഉപഭോക്താക്കളും പങ്ക് വെച്ചത്. നേരത്തെ ഉപരോധ രാജ്യങ്ങളെ മാത്രം ആശ്രയിച്ചായിരുന്നു കെട്ടിട നിർമാണം അടക്കം കാര്യങ്ങളെല്ലാം മുന്നോട്ട് നീങ്ങിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലോകത്തിെൻറ നാനാ ഭാഗങ്ങളിൽ നിന്നും ചരക്കുകൾ എത്തി തുടങ്ങി. നേരത്തെ വലിയ വില നൽകി നിലവാരം കുറഞ്ഞ സാധനങ്ങൾ വാങ്ങാൻ ഉപഭോക്താവ് നിർബന്ധിതനായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉപഭോക്താവിെൻറ ആവശ്യം അനുസരിച്ച് ഏത് തരം സാധനങ്ങളും വാങ്ങാമെന്ന അവസ്ഥ നിലവിൽ വന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു.
ഖത്തറിെൻറ വ്യാപാര മിച്ചത്തിൽ 25.6 ശതമാനം വർധനവ്
ദോഹ: രാജ്യത്തിനെറ വ്യാപാര മിച്ചത്തിൽ സെപ്റ്റംബർ മാസത്തിൽ 25.6 ശതമാനം വർധന രേഖപ്പെടുത്തി. 3.1 ബില്ല്യ്യൺ റിയാലിെൻറ വർധനയാണ് 2017 സെപ്റ്റംബറിനെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ വ്യത്യാസം 15.5 ബില്ല്യൺ റിയാൽ ആയാണ് ഉയർന്നത്.
2017 സെപ്റ്റംബറിനെ അപേക്ഷിച്ച് 30.2 ശതമാനം വർധനവോടെ 26.8 ബില്ല്യൺ റിയാലിെൻറ കയറ്റുമതിയാണ് നടന്നത്. 2018 ആഗസ്റ്റിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 1.5 ശതമാനം വർധനവും രേഖപ്പെടുത്തി. അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധിച്ച് 11.4 ബില്ല്യൺ റിയാലിെൻറ ഇറക്കുമതിയും നടത്തി. ഇൗ വർഷം ആഗസ്റ്റിനെ അപേക്ഷിച്ച് 27.7 ശതമാനം വർധനയും ഇറക്കുമതിയിൽ ഉണ്ടായി.
ഖത്തർ ചേംബർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഖത്തറിെൻറ എണ്ണയിതര കയറ്റുമതി 2018ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 36.5 ശതമാനം വർധന രേഖപ്പെടുത്തി 18.03ബില്ല്യൺ റിയാൽ ആയിട്ടുണ്ട്. ഖത്തറിൽ നിന്നുള്ള കയറ്റുമതിയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. മൊത്തം കയറ്റുമതിയുടെ 15.7 ശതമാനം ഇന്ത്യയിലേക്കാണ്. നാല് ബില്ല്യൺ റിയാലിെൻറ കയറ്റുമതിയാണ് കഴിഞ്ഞ മാസം ഇന്ത്യയിേലക്ക് നടത്തിയത്. ഖത്തറിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ജപ്പാനിലേക്കും രണ്ടാം സ്ഥാനം ദക്ഷിണ കൊറിയയിലേക്കും ആണ്. അതേസമയം, ഖത്തർ ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്നത് അമേരിക്കയിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
