അണ്ടർ 20 േലാകകപ്പിന് ഖത്തർ
text_fieldsദോഹ: കാൽപന്തുകളിയിൽ ഖത്തർ യുവരക്തത്തിന് ചരിത്രനിമിഷം. അടുത്ത വർഷം പോളണ്ടിൽ നടക്കുന്ന ഫിഫ അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന് അന്നാബികൾ യോഗ്യത നേടി. ഇന്തോനേഷ്യയിൽ നടക്കുന്ന എ. എഫ്.സി അണ്ടർ 19 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ തായ്ലൻറിനെ മൂന്നിനെതിരെ ഏഴ് ഗോളിന് മുക്കി സെമിയിൽ പ്രവേശിച്ചതോടെയാണ് യുവ ലോകകപ്പിന് ഖത്തർ യോഗ്യത നേടിയത്. അണ്ടർ 20 ലോകകപ്പിെൻറ ചരിത്രത്തിൽ നാലാം തവണയാണ് ഖത്തർ യോഗ്യത നേടുന്നത്. 1981, 1995, 2015 വർഷങ്ങളിലാണ് ഖത്തർ മുമ്പ് അണ്ടർ 20 ലോകകപ്പ് കളിച്ചത്.
ജക്കാർത്തയിലെ പുൽമൈതാനത്ത് തുടക്കം മുതൽ ആധിപത്യം നേടിയ ഖത്തറിനെ രണ്ടാം നിരയിൽ വിറപ്പിച്ച ശേഷമാണ് തായ്ലൻറ് കീഴടങ്ങിയത്. നിശ്ചിത സമയത്ത് മൂന്ന് ഗോൾ വീതം നേടി തുല്യതയിലായതോടെ അധിക സമയേത്തക്ക് നീണ്ട മത്സരത്തിൽ നാല് ഗോളുകൾ നേടിയാണ് എ.എഫ്.സി അണ്ടർ 19 സെമിയും ലോകകപ്പ് ബർത്തും ഖത്തർ ഉറപ്പിച്ചത്.മത്സരത്തിെൻറ തുടക്കം മുതൽ ഖത്തറിെൻറ ആധിപത്യമായിരുന്നു ജക്കാർത്തയിലെ പുൽമൈതാനത്ത് കണ്ടത്. 13ാം മിനുട്ടിൽ ഹാഷിം അലി ഖത്തറിനെ മുന്നിലെത്തിച്ചു.
ഏഴ് മിനിറ്റിന് ശേഷം നാസർ അൽ യസീദി അന്നാബികളുടെ ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോൾ ലീഡുമായാണ് ഖത്തർ ആദ്യ പകുതി അവസാനിപ്പിച്ചത്. ഇടവേളക്ക് ശേഷം ഉണർന്നു കളിച്ച തായ്ലൻറ് ഒരുഗോൾ മടക്കി. 48ാം മിനുട്ടിലായിരുന്നു തായ്ലൻറിെൻറ ആദ്യഗോൾ പിറന്നത്. 61ാം മിനുട്ടിൽ ഖത്തർ താരങ്ങളുടെ പിഴവിൽ നിന്ന് തായ്ലൻറ് വീണ്ടും ഗോൾ നേടിയതോടെ സെമിയും ലോകകപ്പ് പ്രതീക്ഷകളും തുലാസിലായി. 80ാം മിനുട്ടിൽ തായ്ലൻറ് മൂന്നാം ഗോളും ലീഡും സ്വന്തമാക്കി. പ്രതീക്ഷകൾ അവസാനിച്ചു എന്ന് കരുതിയ സമയത്താണ് അഹ്മദ് അൽ ഹമവൻദേ രക്ഷക വേഷത്തിൽ എത്തിയത്. മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം അവശേഷിക്കവേ ഹമവൻദേ ലക്ഷ്യം കണ്ടതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.
എക്സ്ട്രാ ടൈമിൽ ഖത്തർ ടീം തായ്ലൻറിനെ വട്ടം കറക്കിക്കൊണ്ടിരുന്നു. 99ാം മിനുട്ടിൽ അബ്ദുൽ റഷീദ് ഉമറുവും 106ാം മിനുട്ടിൽ ഖാലിദ് വലീദും ഗോൾ നേടി ഖത്തറിന് മികച്ച ലീഡ് സമ്മാനിച്ചു. 117ാം മിനുട്ടിൽ ഉമറു വീണ്ടും ലക്ഷ്യം കണ്ടു. അധിക സമയം അവസാനിക്കാൻ പോകുന്നതിനിടെ യൂസുഫ് അയ്മൻ തായ്ലൻറിെൻറ പെട്ടിയിലെ അവസാന ആണിയുമടിച്ചു. എ.എഫ്.സി അണ്ടർ 19 ചാമ്പ്യൻഷിപ്പിെൻറ സെമിയിൽ പ്രവേശിക്കുകയും അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടുകയും ചെയ്ത ഖത്തർ ടീമിനെ പ്രമുഖരടക്കം നിരവധി ആളുകൾ അഭിനന്ദിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി എന്നിവർ ഖത്തറിന് അഭിനന്ദമറിയിച്ചവരിൽ പ്രധാനികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
