‘വീട്ടിൽ ശാന്തി നിറയുേമ്പാൾ സമാധാനമുള്ള ലോകമുണ്ടാകുന്നു’
text_fieldsദോഹ: മാനവ സംസ്കൃതിയുടെ ജ്വലിക്കുന്ന പ്രഥമ ഇടമായിരിക്കണം കുടുംബമെന്നും വീടകങ്ങളിൽ ശാന്തിയും സ്നേഹവും നിറയുമ്പോഴാണ് സമാധാനമുള്ള ലോകമുണ്ടാവുന്നതെന്നും ഫാമിലി കൗൺസിലറും ആശ്വാസ് കൗൺസിലിങ് സെൻറർ കേരളയുടെ ഡയറക്ടറുമായ നാസറുദ്ദീൻ ആലുങ്ങൽ. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി റയ്യാൻ സോണിെൻറ ‘കൂടുംബം- ജീവിതം ഇമ്പമുള്ളതാക്കുക’ കാമ്പയിൻ സമാപന സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ സമ്മേളനം സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡൻറ് കെ. സി. അബ്ദുൽ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. പണ്ഡിതനും കലൂർ ദഅവാ മസ്ജിദ് ഇമാമുമായ ബഷീർ മുഹ്‌യുദ്ദീൻ ‘കുടുംബ ജീവിതത്തിെൻറ ഖുർആനിക അടിത്തറ’ വിഷയത്തിൽ സംസാരിച്ചു. സോണൽ പ്രസിഡൻറ് മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു. അൽ മദ്രസത്തുൽ ഇസ്ലാമിയ ആക്ടിങ് പ്രിൻസിപ്പൽ സഫീർ മമ്പാട്, വിമൻസ് ഇന്ത്യ റയ്യാൻ സോൺ പ്രസിഡൻറ് ജൂബി സക്കീർ, യൂത്ത് ഫോറം റയ്യാൻ സോണൽ പ്രസിഡൻറ് അനൂപ് ഹസ്സൻ എന്നിവർ സംസാരിച്ചു. വാജിദ് അജ്‌മൽ ഖിറാഅത്ത് നടത്തി. സി.ഐ.സി. റയ്യാൻ സോൺ വൈസ് പ്രസിഡൻറ് അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
