സുഷമ സ്വരാജ് എത്തി; വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായി
text_fieldsദോഹ: നാല് ദിവസം നീളുന്ന ഗൾഫ് സന്ദർശനത്തിെൻറ തുടക്കമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഖത്തറിലെത്തി. ഞായറാഴ്ച ൈവകുന്നേരത്തോടെ ദോഹയിലെത്തിയ സുഷമ സ്വരാജിന് ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായാണ് സുഷമ ഖത്തർ സന്ദർശിക്കുന്നത്. വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ അഹമ്മദ് ഹസന്‍ അല്‍ അഹമ്മദി, ചീഫ് ഓഫ് പ്രോട്ടോകോള്‍ ഇബ്രാഹീം യൂസുഫ് അബ്ദുല്ല ഫക്രു, ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ എന്നിവർ സ്വീകരിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി. കുമരനും സന്നിഹിതനായിരുന്നു. രണ്ട് ദിവസം ഖത്തറിൽ തങ്ങളുന്ന സുഷമ സ്വരാജ് തുടർന്ന് കുവൈത്തും സന്ദർശിക്കും.
ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാർ പ്രവാസികളായുള്ള ഖത്തർ, പ്രകൃതി വാതക മേഖലയിൽ സുപ്രധാന പങ്കാളിയുമാണ്. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധം കൂടുതൽ ഉൗഷ്മളമാക്കുകയും ഉൗർജം, വ്യാപാരം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുകയുമാണ് സുഷമ സ്വരാജിെൻറ സന്ദർശന ലക്ഷ്യം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരുമായി സുഷമ സ്വരാജ് ചർച്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഒക്ടോബർ 30, 31 തീയതികളിൽ സുഷമ സ്വരാജ് കുവൈത്തിലും സന്ദർശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
