തുർക്കി- ഖത്തർ ബന്ധം കൂടുതൽ ശക്തമാകുന്നു
text_fieldsദോഹ: തുർക്കിയും ഖത്തറും തമ്മിലെ അടുത്ത ബന്ധം വിനോദ സഞ്ചാര, വ്യാപാര മേഖലകൾക്ക് കൂടുതൽ ഗുണകരമാകുന്നു. ഖത് തറും തുർക്കിയും തമ്മിലെ വ്യാപാരത്തിൽ രണ്ട് വർഷത്തിനിടയിൽ ഇരട്ടിയിൽ അധികം വർധനവാണുണ്ടായിട്ടുള്ളത്. ഖത്തർ സ്വദേശികളുടെ ഇഷ്ട സഞ്ചാര കേന്ദ്രമായി തുർക്കി മാറിയിട്ടുമുണ്ട്. ഇൗ വർഷം അവസാനത്തോടെ തുർക്കി^ ഖത്തർ വ്യാപാരം രണ്ട് ബില്ല്യൺ ഡോളർ കഴിയുമെന്ന് തുർക്കി അംബാസഡർ ഫിക്റെത് ഒസെർ പറഞ്ഞു. കഴിഞ്ഞ വർഷം 750 ദശലക്ഷം ഡോളർ ആയിരുന്നുവെങ്കിൽ ഇൗ വർഷം ഇതുവരെ 1.3 ബില്ല്യൺ ഡോളർ പിന്നിട്ടുകഴിഞ്ഞു.
വർഷാവസാനത്തോടെ രണ്ട് ബില്ല്യൺ ഡോളർ മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനിടെ തുർക്കിയിലെത്തുന്ന ഖത്തരികളുടെ എണ്ണത്തിൽ 100 ശതമാനത്തിൽ അധികം വർധനവുണ്ടായിട്ടുണ്ട്. 2016ൽ 33000 സന്ദർശകരാണ് ഉണ്ടായിരുന്നതെങ്കിൽ 2018ൽ ഇതുവരെ 71000 സന്ദർശകർ തുർക്കിയിൽ എത്തിക്കഴിഞ്ഞു. 2018 പൂർത്തിയാകുേമ്പാഴേക്കും ഒരു ലക്ഷം പേരെയാണ് ഖത്തറിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിൽ സ്വത്ത് വാങ്ങുന്ന ഖത്തരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി നിരവധി തുർക്കി റിയൽ എസ്റ്റേറ്റ് കമ്പനികൾ ദോഹയിൽ ഒാഫിസ് ആരംഭിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
