Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വകാര്യ ആരോഗ്യ ...

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഫീസ്​ ചികിത്സക്ക്​ മാത്രം

text_fields
bookmark_border
സ്വകാര്യ ആരോഗ്യ  കേന്ദ്രങ്ങളിൽ ഫീസ്​  ചികിത്സക്ക്​ മാത്രം
cancel

ദോഹ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സക്ക്​ അല്ലാതെ ഫീസുകൾ ഇൗടാക്കുന്നതിന്​ ആരോഗ്യ മന്ത്രാലയത്തി​​​െൻറ വിലക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ കേന്ദ്രങ്ങളിലും ഇതിനകം അയച്ച് കഴിഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു. രജിസ്​േട്രഷൻ ഫീസ്​, സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കിയിരുന്ന ഫീസ്​, രജിസ്​േട്രഷൻ പുതുക്കുന്നതിനുള്ള ഫീസ്​ തുടങ്ങിയവ വാങ്ങരുതെന്ന നിർദേശമാണ് മന്ത്രാലയം നൽകിയത്. നേരത്തെ തന്നെ ഈ നിയമം നിലവിലുണ്ടെങ്കിലും പല സ്​ഥാപനങ്ങളും പാലിക്കാറില്ല എന്ന ആരോപണം ഉയർന്നതോടെയാണ് കർശന ഉത്തരവ് പുറത്തിറക്കിയത്​.

ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവൻ ഫീസുകളും എല്ലാവരും കാണുന്ന സ്​ഥലങ്ങളിൽ നിർബന്ധമായും പ്രദർശിപ്പക്കണമെന്ന് അറിയിപ്പിൽ വ്യക്​തമാക്കിയിട്ടുണ്ട്​. പ്രധാന ശസ്​ത്രക്രിയകൾക്ക്​ അല്ലാതെ ഡോക്ടർമാരെ ബുക്ക് ചെയ്യുന്നതും ഇനി മുതൽ പാടില്ലെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ഇൗ വ്യവസ്​ഥകൾ ലംഘിക്കുന്ന സ്​ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. പരാതികൾ ലഭിക്കുന്ന സ്​ഥാപനങ്ങളിൽ പരിശോധന നടത്തി നിയമ ലംഘനം തെളിയിക്കപ്പെട്ടാൽ ലൈസൻസ്​ തടയുന്നത് ഉൾപ്പടെ നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വിഭാഗം നിരന്തരമായി പരിശോധന നടത്തി വരികയാണ്. നിലവിൽ ഡോകട്ർ, നഴ്സ്​, ടെക്നീഷ്യൻ എന്നിവരടക്കം അടക്കം രാജ്യത്ത് 35000 ജീവനക്കാരാണ് ആരോഗ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story