Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവായിക്കാം 15 ലക്ഷം...

വായിക്കാം 15 ലക്ഷം പേജുകൾ; വായിച്ചു 12 ലക്ഷം പേർ

text_fields
bookmark_border
വായിക്കാം 15 ലക്ഷം പേജുകൾ; വായിച്ചു 12 ലക്ഷം പേർ
cancel

ദോഹ: വായനയുടെ ലോകത്ത്​ പുത്തൻ അനുഭവം പകർന്ന ഖത്തർ ലിജിറ്റൽ ലൈബ്രറി നാല്​ വർഷം പിന്നിടുന്നു. അറബ്​ സമൂഹത്തി​​​െൻറ ചരിത്രവും സംസ്​കാരവും കൂടുതൽ പേരിലേക്ക്​ എത്തിക്കുന്നതിനൊപ്പം സൂക്ഷിച്ചുവെക്കുന്നതിലും ലൈബ്രറി നിർണായക പങ്കാണ്​ വഹിക്കുന്നത്​. ഖത്തർ ഡിജിറ്റൽ ലൈബ്രറിയിൽ നിലവിൽ 15 ലക്ഷം പേജുകൾ സൗജന്യമായി വായിക്കാനുള്ള അവസരമാണ്​ ഒരുക്കിയിരിക്കുന്നത്​. അറബിയിലും ഇംഗ്ലീഷിലുമുള്ള ഇൗ ഒാൺ​െലെൻ ഇടത്തിൽ ഇതുവരെ 12 ലക്ഷം പേരാണ്​ വായനക്കാരായി എത്തിയത്​. ഒരു കോടിയിലധികം പേരാണ്​ സൈറ്റ്​ സന്ദർശിച്ചത്​. ഖത്തർ ഫൗണ്ടേഷനും ബ്രിട്ടീഷ്​ ലൈബ്രറിയും ഖത്തർ നാഷനൽ ലൈബ്രറിയും തമ്മിലെ ധാരണ പ്രകാരം നാല്​ വർഷം മുമ്പാണ്​ ഖത്തർ ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചത്​.

കഴിഞ്ഞ ദിവസം നടന്ന നാലാം വാർഷികാഘോഷത്തിൽ ഖത്തർ ഫൗണ്ടേഷൻ സി​.ഇ.ഒയും വൈസ്​ ചെയർപേഴ്​സണുമായ​ ശൈഖ ഹിന്ദ്​ ബിൻത്​ ഹമദ്​ ആൽഥാനി സംബന്ധിച്ചു. ഇൗ നാലു വർഷത്തിനുള്ളിൽ ഖത്തർ ഡിജിറ്റൽ ​ൈ​ലബ്രറി എത്ര മികച്ച സേവനമാണ്​ നൽകിയതെന്ന്​ നമ്മൾ കണ്ടതായും അവർ പറഞ്ഞു. ലോകത്തിലെ മികച്ച ചരിത്രകാരൻമാർക്കും ഗവേഷകർക്കും അറബ്​ ലോകത്തെയും ഖത്തറിനെയും മധ്യകാല അറബ്​ ശാസ്​ത്രത്തെയും കുറിച്ച്​ പഠിക്കാൻ ഏകീകൃത ഇടം ഒരുക്കുന്നതിന്​ ലൈബ്രറി പങ്കുവഹിച്ചു. എ​​​െൻറ മാതാവും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്​സണുമായ ശൈഖ മോസ ബിൻത്​ നാസറി​​​െൻറ കാഴ്​ചപ്പാടിലൂടെയാണ്​ ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നതെന്നും ശൈഖ ഹിന്ദ്​ ബിൻത്​ ഹമദ്​ ആൽഥാനി പറഞ്ഞു. ചരിത്രകാരൻമാർക്കും ചരിത്ര വിദ്യാർഥികൾക്കും സുപ്രധാന രേഖകളാണ്​ ലൈബ്രറി വഴി ലഭ്യമാകുന്നത്​. ഗൾഫിനെക്കുറിച്ചും അറബ്​ ചരിത്രത്തെ കുറിച്ചും പഠിക്കുന്നവർക്ക്​ ഇത്​ ഏറെ പ്രയോജനപ്രദവുമാണ്​. ബ്രിട്ടീഷ്​ ലൈബ്രറിയുമായുളള കരാർ പ്രകാരം അടുത്ത വർഷം ആദ്യത്തോടെ പങ്കാളിത്തത്തി​​​െൻറ മൂന്നാം ഘട്ടം ആരംഭിക്കും. ഇതിലൂടെ പത്ത്​ ലക്ഷത്തോളം പേജുകൾ കൂടി കൂട്ടിച്ചേർക്കപ്പെടും. തുർക്കി, ഫ്രാൻസ്​, നെതർലാൻറ്​സ്​, ഇന്ത്യ, ​ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളിൽ നിന്നുള്ള രേഖകൾ ലഭിക്കുന്നതോടെ ശേഖരം വിപുലമാകുമെന്നും അവർ പറഞ്ഞു.

ബ്രിട്ടീഷ്​ ലൈബ്രറിയിലെ സുപ്രധാന ചരിത്ര രേഖകളും മറ്റും ജനങ്ങൾക്ക്​ സൗജന്യമായി വീക്ഷിക്കാൻ അവസരം ഒരുക്കുന്നതാണ്​ അറബിക്​, ഇംഗ്ലീഷ്​ ഭാഷകളിലുള്ള ഇൗ വെബ്​സൈറ്റ്​. ഗൾഫ്​ ചരിത്രവുമായി ബന്ധപ്പെട്ട രേഖകളും മറ്റ്​ അടയാളങ്ങളും അറബിക്​ ശാസ്​ത്ര കൈയെഴുത്ത്​ പ്രതികളുമെല്ലാം സൗജന്യമായി ലഭ്യമാക്കുകയാണ്​ ഇൗ ഡിജിറ്റൽ ഇടത്തിൽ. നേരത്തേ ബ്രിട്ടീഷ്​ ലൈബ്രറിയുടെ റീഡിങ്​ റൂമുകളിലൂടെ മാത്രം ലഭിച്ചിര​ുന്ന ഇവ ഗവേഷകർക്കും വിദ്യാർഥികൾക്കും പണ്ഡിതർക്കും അടക്കം​ ലോകത്തിലെ മൊത്തം ആളുകളി​േലക്കും എത്തിക്കുകയെന്ന ലക്ഷ്യമാണ്​ ഡിജിറ്റൽ ലൈബ്രറിയിലൂടെ സാധിച്ചത്​. ബ്രിട്ടീഷ്​ ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ സ്​റ്റുഡിയോ ശൈഖ ഹിന്ദ്​ ബിൻത്​ ഹമദ്​ ആൽഥാനി സന്ദർശിക്കുകയും ഗൾഫ്​ ചരിത്രവുമായി ബന്ധമുള്ള രേഖകൾ വീക്ഷിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story