സ്തനാർബുദ ബോധവത്കരണം: പിങ്ക് നടത്തം സംഘടിപ്പിച്ചു
text_fieldsദോഹ: ആസ്പയർ സോൺ ഫൗണ്ടേഷനും പ്രൈമറി ഹെൽത്ത്കെയർ കോർപറേഷനും ഹമദ് മെഡിക്കൽ കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്തനാർബുദ ബോധവത്കരണ ഭാഗമായി പിങ്ക് നടത്തം സംഘടിപ്പിച്ചു. ആസ്പയർ പാർക്കിലാണ് തുടർച്ചയായ നാലാം വർഷവും പിങ്ക് നടത്തം നടന്നത്. ബോധവത്കരണ സെഷനോടെയാണ് പിങ്ക് നടത്തത്തിനുള്ള തുടക്കമായത്. തുടർന്ന് അഞ്ച് മിനിറ്റ് വാം അപ്പും ആസ്പയറ പാർക്കിന് ചുറ്റുമായി 12 കിലോമീറ്റർ നടത്തവും ആരംഭിച്ചു. വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് വനിതകളാണ് പരിപാടിയിൽ പെങ്കടുത്തത്.
ഇത്തവണത്തെ പിങ്ക് നടത്തത്തിൽ ഇത്രയും അധികം പേർ പെങ്കടുത്തതിൽ ഏറെ സന്തുഷ്ടിയുണ്ടെന്നും സ്തനാർബുദത്തെ മനസ്സിലാക്കാനും പഠിപ്പിക്കാനും കൂടുതൽ പേർ തയാറാകുന്നുണ്ടെന്നും ആസ്പയർ സോൺ ഫൗണ്ടേഷൻ പി.ആർ. ആൻറ് സി.എസ്.ആർ മേധാവി ഹമദ് അൽ കൽദി പറഞ്ഞു. ആദ്യ 200 വനിത പങ്കാളികളിൽ നിന്ന് വിജയിച്ച സ്ത്രീക്ക് നിസാൻ കാർ നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
