Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഷമ സ്വരാജ്​ 28ന്​ ഖത്തറിലെത്തുന്നു

text_fields
bookmark_border
സുഷമ സ്വരാജ്​ 28ന്​ ഖത്തറിലെത്തുന്നു
cancel

ദോഹ: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദ്വിദിന സന്ദർശനത്തിനായി ഖത്തറിലെത്തുന്നു. ഒക്ടോബര്‍ 28ന് ദോഹയിലെത്തുന്ന സുഷമ സ്വരാജ്​ ഖത്തർ ഭരണാധികാരികളുമായും ഇന്ത്യൻ പ്രവാസി സമൂഹത്തി​​​​െൻറ പ്രതിനിധികളുമായും കൂടിക്കാഴ്​ച നടത്തും. വിദേശകാര്യമന്ത്രിയായ ശേഷമുള്ള സുഷമയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്‍റഹ്മാന്‍ ആല്‍ഥാനി എന്നിവരുമായി ചര്‍ച്ച നടത്തും. വിവിധ മേഖലകളിൽ സഹകരണം ശക്​തമാക്കുന്നത്​ ചർച്ചയിൽ വിഷയമാകും. ഇന്ത്യന്‍ പ്രവാസി സംഘടനാപ്രതിനിധികളുമായും വ്യാപാരപ്രമുഖരുമായും ആശയവിനിമയം നടത്തും. ഒക്ടോബര്‍ 29ന് ദോഹ ഷെറാട്ടണ്‍ ഹോട്ടലിലാണ് പരിപാടി. ഒക്​ടോബർ 30, 31 തീയതികളില്‍ കുവൈത്തും സന്ദര്‍ശിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - qatar-qatar news-gulf news
Next Story