‘പുതിയ പ്രവാസം പുതിയ കേരളം, നമുക്ക് അതിജീവിക്കുക’ കാമ്പയിൻ ജില്ലതല ഉദ്ഘാടനങ്ങൾ
text_fieldsദോഹ: ‘പുതിയ പ്രവാസം പുതിയ കേരളം, നമുക്ക് അതിജീവിക്കുക’ എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം ഖത്തർ നടത്തുന്ന കാമ്പയ ിനിെൻറ വിവിധ ജില്ലകളിലെ ഉദ്‌ഘാടനം നടന്നു. കൾച്ചറൽ ഫോറം ഹാൾ നുഐജ, ഹിലാൽ യൂത്ത് ഫോറം ഹാൾ, മൻസൂറ സി.ഐ.സി ഹാൾ എന്നിവിടങ്ങളിലാണ് വിവിധ ജില്ലകളിലെ കാമ്പയിനിെൻറ ഉദ്ഘാടന സമ്മേളനങ്ങൾ നടന്നത്.
കാമ്പയിനിെൻറ ഭാഗമായി പുറത്തിറക്കുന്ന പ്രവാസി ക്ഷേമ ഗൈഡിെൻറ പ്രകാശനവും നടന്നു. കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡൻറ് സുഹൈൽ ശാന്തപുരം, വൈസ് പ്രസിഡൻറുമാരായ ശശിധര പണിക്കർ, റഷീദ് അഹമ്മദ്,ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, സെക്രട്ടറി അബ്ദുൽ ഗഫൂർ, മുഹമ്മദ് കുഞ്ഞി എന്നിവർ വിവിധ ജില്ലകളിലെ ഉദ്‌ഘാടനം നിർവഹിച്ചു.ജില്ല പ്രസിഡൻറുമാരായ സി.എച്ച്. നജീബ്, ഷാനവാസ് ഖാലിദ്, റഷീദലി മലപ്പുറം, ഷംസീർ ഹസൻ, യാസിർ അറഫാത്ത്, അബ്ദുൽ സലാം തിരുവനന്തപുരം, എറണാകുളം ജില്ല ആക്ടിങ് പ്രസിഡൻറ് ഷാജഹാൻ മാഞ്ഞാലി എന്നിവർ വിവിധ പരിപാടികളിൽ അധ്യക്ഷത വഹിച്ചു. കെ.ടി മുബാറക് , ഷാനവാസ് ഖാലിദ് , അനീസ് റഹ്മാൻ എന്നിവർ കാമ്പയിൻ പ്രമേയം അവതരിപ്പിച്ചു.
കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, കാമ്പയിൻ ജനറൽ കൺവീനർ എ.സി. മുനീഷ്, കൺവീനർ താസീൻ ആമീൻ,കണ്ണൂർ ജില്ല സെക്രട്ടറി ഫായിസ് അബ്ദുല്ല എന്നിവർ കാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സുന്ദരൻ തിരുവനന്തപുരം, അലവിക്കുട്ടി, മുഷ്‌താഖ് കൊച്ചി, സംസ്ഥാന കമ്മിറ്റി അംഗം നൂർജഹാൻ ഫൈസൽ, ആബിദ സുബൈർ, ജില്ല നേതാക്കളായ നസീമ ടീച്ചർ, മുഹമ്മദ് അലി, അബൂബക്കർ സിദ്ധീഖ്, നജ്‌ല നജീബ്, ഹുമൈറ അബ്ദുൽ വാഹിദ്, മർസൂക്ക് തൊയക്കാവ്, ആർ.വി. കലാം, സമദ് വയനാട്, ജയ്സൺ, ആസിഫ് ഷിബു ഹംസ, മുഹമ്മദ് നജീം, ജോജൻ ജോസഫ്, താഹ പെരുമ്പാവൂർ, നിസ്തർ കളമശ്ശേരി, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
