ഗസ്സക്ക് ഖത്തറിെൻറ 150 ദശലക്ഷം ഡോളർ സഹായം
text_fieldsദോഹ: വർഷങ്ങളായി ഇസ്രയേൽ ഉപരോധം തുടരുന്ന ഗസ്സക്ക് അടിയന്തിര സഹായമായി 150 ദശലക്ഷം ഡോളറിെൻറ സഹായം അനുവദിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപനം നടത്തി. ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇത്രയും വലിയ തുക അടിയന്തിര സഹായമായി ഖത്തർ പ്രഖ്യാപിച്ചത്. 365 ചതുരശ്ര കിലോമീറ്ററുള്ള ഗസ്സ പ്രദേശത്ത് 20 ലക്ഷത്തോളം പേരാണ് പുറത്ത് പോകാൻ പോലും കഴിയാതെ ദുരിതം അനുഭവിച്ച് കഴിയുന്നത്. നിത്യോപയോഗ സാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അധിക സമയങ്ങളിലും വൈദ്യുതി വിച്േഛദിക്കപ്പെടുന്നത് കാരണം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.
പത്ത് വർഷത്തിനുള്ളിൽ രണ്ട് യുദ്ധങ്ങൾക്കാണ് ഗസ്സ സാക്ഷിയായത്. യുദ്ധക്കെടുതിക്ക് വിധേയമായ ഗസ്സയെ പുനർ നിർമിക്കുന്നതിൽ ഖത്തർ നൽകുന്ന സഹായം വിലമതിക്കാനാകാത്തതാണെന്ന് ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മയീൽ ഹനിയ്യ വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്ക് നിരവധി തവണയാണ് ഖത്തർ ശമ്പളം നൽകിയത്. അതിന് പുറമെ ഹമദ് പാർപ്പിട സിറ്റിയടക്കം അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തോതിലുള്ള സഹായമാണ് ഖത്തർ നൽകുന്നത്. അടിയന്തിര ആവശ്യങ്ങൾക്കുള്ള സഹായം ഗസ്സൻ ജനതക്ക് ഏറെ ആശ്വാസകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫലസ്തീൻ ജനതക്ക് വേണ്ടി ഖത്തർ പ്രഖ്യാപിച്ച സഹായം ഏറെ വിലപ്പെട്ടതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
