Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമരുഭൂമി യാ​ത്ര വാഹന...

മരുഭൂമി യാ​ത്ര വാഹന ഉപയോഗത്തിന്​ നിയന്ത്രണം ഏർപ്പെടുത്തുന്നു

text_fields
bookmark_border
മരുഭൂമി യാ​ത്ര വാഹന ഉപയോഗത്തിന്​ നിയന്ത്രണം ഏർപ്പെടുത്തുന്നു
cancel

ദോഹ: മരുഭൂമിയിൽ വിനോദ^ സാഹസിക യാത്രകളിൽ വാഹനങ്ങളുടെ ഉപയോഗത്തിനും വാടകക്ക്​ നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മരുഭൂ യാത്രകൾ ക്രമീകരിക്കുന്നതി​​​െൻറ ഭാഗമായാണ്​ നടപടി. 4x4 വാഹനങ്ങൾ, ക്വാഡ്​ ബൈക്കുകൾ എന്നിവക്ക്​ നിയന്ത്രണം കൊണ്ടുവരുന്നത്​. ഇതി​​​െൻറ ഭാഗമായി ഖത്തർ ടൂറിസം അതോറിറ്റിയും ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ ട്രാഫിക്കും ധാരണപത്രം ഒപ്പുവെച്ചു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഖത്തർ ടൂറിസം അ​േതാറിറ്റി ലൈസൻസുള്ള ടൂർ ഗൈഡുമാർ മാത്രമേ ഡെസർട്ട്​ സഫാരിക്ക്​ വാഹനം ഒാടിക്കാൻ പാടുള്ളൂ. സാധാരണ നിലയിൽ രാത്രി വാഹനം വാടകക്ക്​ നൽകാൻ പാടില്ല.

പ്രത്യേക പരിപാടികൾക്ക്​ നിർദിഷ്​ട കേന്ദ്രങ്ങളിൽ ഖത്തർ ടൂറിസം അതോറിറ്റിയുടെ പിന്തുണയോടെ മാത്രമേ രാത്രി വാഹനം വാടകക്ക്​ നൽകാൻ പാടുള്ളൂ. നിർദിഷ്​ട പ്രായം ആയവർക്ക്​ മാത്രമേ ക്വാഡ്​ ബൈക്കുകൾ നൽകാവൂ. മരുഭൂമിയിൽ ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുന്ന പ്രത്യേക ട്രാക്കുകളിലൂടെ മാത്രമേ ക്വാഡ്​ ബൈക്കുകൾ ഒാടിക്കാനും അനുവാദമുള്ളൂ. ഖത്തർ ടൂറിസം അതോറിറ്റി ജീവനക്കാർ ട്രാഫിക്​ ഡിപ്പാർട്ട്​മ​​െൻറും മറ്റ്​ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആയി സഹകരിച്ച്​ വാഹനങ്ങൾ വാടകക്ക്​ കൊടുക്കുന്ന കേ​ന്ദ്രങ്ങളിൽ നിശ്​ചിത ഇടവേളകളിൽ പരിശോധനകൾ നടത്തും. പൗരൻമാർക്കും പ്രവാസികൾക്കും സന്ദർശകർക്കും പരമാവധി സുരക്ഷയിൽ മരുഭൂ യാത്ര ഉറപ്പാക്കുകയാണ്​ ലക്ഷ്യമെന്ന്​ ഖത്തർ ടൂറിസം അതോറിറ്റി ആക്​ടിങ്​ ചെയർമാൻ ഹസൻ അൽ ഇബ്രാഹിം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story