Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശബരിമല: സർക്കാർ ​ശ്രമം...

ശബരിമല: സർക്കാർ ​ശ്രമം വിശ്വാസികളെ തമ്മിലടിപ്പിക്കൽ -പി.കെ. ഫിറോസ്​

text_fields
bookmark_border
ശബരിമല: സർക്കാർ ​ശ്രമം വിശ്വാസികളെ തമ്മിലടിപ്പിക്കൽ -പി.കെ. ഫിറോസ്​
cancel

ദോഹ: ​ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ഇടയിൽ ഭിന്നിപ്പിനാണ്​ സർക്കാർ ശ്രമിക്കുന്നതെന്ന്​ യൂത്ത്​ ലീഗ്​ ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​. അഴിമതിയും സ്​ത്രീ പീഡന വിഷയങ്ങളും ഡാം മാനേജ്​മ​​െൻറിലും പ്രളയ​ത്തെ നേരിടുന്നതിലും എല്ലാം പരാജയപ്പെട്ട സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്​ ശബരിമല വിഷയത്തിലൂടെ നടത്തുന്നതെന്നും പി.കെ. ഫിറോസ്​ പറഞ്ഞു. അതേസമയം, വിശ്വാസമില്ലാത്തവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടുന്നത്​ എന്തിനാണെന്നും കോടതി വിധിയെ മാനിക്കു​േമ്പാഴും കോടതി പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന്​ ധരിക്കുന്നില്ലെന്നും പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു.

കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത്മീറ്റ്, കുടുംബസംഗമം, പൊതുസമ്മേളനം എന്നിവയിൽ പ​െങ്കടുക്കാനെത്തിയ ഇരുവരും ദോഹയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ബ്രൂവറി, ഡിസ്​റ്റിലറി അഴിമതിയിൽ ശക്​തമായ സമരത്തി​​​െൻറ അടിസ്ഥാനത്തിൽ അനുമതി റദ്ദ്​ ചെയ്യേണ്ടി വന്നതായും പി.കെ. ശശി .എൽ.എക്കെതിരായ പരാതിയിൽ പരാതിക്കാരിക്കൊപ്പം നിൽക്കുന്നതിന്​ പകരം അവരെ അവഹേളിക്കാനാണ്​ സർക്കാർ ശ്രമിച്ചതെന്നും ഫിറോസ്​ പറഞ്ഞു. പ്രളയത്തിൽ ദുരിതത്തിലായ നിരവധി പേർക്ക്​ സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വി.എസ്​. അച്യുതാനന്ദ​​​െൻറ സ​േഹാദര ഭാര്യക്ക്​ പോലും സഹായമെത്തിച്ചത്​ വാർത്തകൾ വന്ന​േശഷമാണ്​. ശബരിമല വിഷയത്തില്‍ ആര്‍.എസ്​.എസും ബി.ജെ.പിയും ഇരട്ടത്താപ്പാണ് സ്വീകരിച്ചത്.

കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്ത അവര്‍ ബഹുഭൂരിപക്ഷം വിശ്വാസികളും വിധിക്കെതിരാണെന്ന് കണ്ടതോടെയാണ് നിലപാട് മാറ്റിയതെന്നും ഫിറോസ്​ ചൂണ്ടിക്കാട്ടി. ചൂണ്ടിക്കാട്ടി. പ്രതികൂല വിധിയുണ്ടായപ്പോള്‍ ജഡ്ജിയുടെ കോലം കത്തിച്ചവരാണ് ഇപ്പോള്‍ ധൃതിപിടിച്ച് വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന്​ പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. അഭിമാനം, അസ്തിത്വം, മുന്നേറ്റം എന്ന പ്രമേയത്തിലാണ് ഏറനാട്​ മണ്ഡലം കമ്മിറ്റി തുമാമയിലെ കെ.എം.സി.സി ഹാളില്‍ വെള്ളിയാ​ഴ്​ച പരിപാടി സംഘടിപ്പിക്കുന്നതെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡൻറ്​ അജ്മല്‍ അരീക്കോട്, ജനറല്‍ സെക്രട്ടറി അഹമ്മദ് നിയാസ്, ട്രഷറര്‍ വി.പി നസീര്‍, മുഹമ്മദ് ലൈസ്, മെഹബൂബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story