രാജ്യത്തെ ഏറ്റവും വലിയ സൗരോർജ പ്ലാൻറ്: കരാർ ഉടൻ
text_fieldsദോഹ: രാജ്യത്തെ ഏറ്റവും വലിയ സൗരോർജ പ്ലാൻറ് നിർമിക്കുന്നതിനുളള നടപടികൾക്ക് തുടക്കമാകുന്നു. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ കോർപറേഷൻ (കഹ്റാമ) ഇൗ വർഷം അവസാനിക്കും മുമ്പ് പൊതു ടെണ്ടർ വിളിക്കും. രാജ്യത്ത് ആദ്യമായി വൻതോതിൽ ൈവദ്യുതി ഉൽപാദനം ലക്ഷ്യമിട്ട് നിർമിക്കുന്ന സൗരോർജ പ്ലാൻറാണിത്. മൊത്തം 700 മെഗാവാട്ടാണ് പ്ലാൻറിെൻറ ശേഷി. ആദ്യഘട്ടമായി 350 മെഗാവാട്ട് ഉൽപാദനം 2020ൽ ആരംഭിക്കുകയാണ് ലക്ഷ്യം. കഹ്റാമ കേന്ദ്ര ഒാഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രസിഡൻറ് ഇസ്സ ബിൻ ഹിലാൽ അൽ കുവാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഉൗർജ ഉൽപാദന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനൊപ്പം പുനരുപയോഗ ഉൗർജ ഉൽപാദനം വർധിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. 2022 ഒാടെ കുറഞ്ഞത് 700 മെഗാവാട്ട് ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യം. ദോഹക്ക് പടിഞ്ഞാറായി അൽ ഖർസാഹ് പ്രദേശത്ത് പത്ത് ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി ആരംഭിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച് പ്രവർത്തിപ്പിച്ച് കൈമാറൽ രീതിയിലാണ് പദ്ധതി നടപ്പാക്കുക. 25 വർഷം പ്രവർത്തിപ്പിച്ചതിന് ശേഷം കഹ്റാമക്ക് കൈമാറും. സിറാജ് എനർജിയാണ് പദ്ധതിയുടെ തന്ത്രപ്രധാന ദേശീയ നിക്ഷേപകർ. സൗരോർജ മേഖലയിലെയും സോളാർ പാനൽ നിർമാണത്തിലെയും ഏറ്റവും പുതിയ വികാസങ്ങൾ പഠിക്കുകയും ചെലവുകൾ കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
സൗരോർജ ഉൽപാദനത്തിലൂടെ പ്രകൃതി വാതകത്തിെൻറ ഉപയോഗം കുറക്കാമെന്നുള്ള പഠനങ്ങളും നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് കഹ്റമ പ്രസിഡൻറ് ഇസ്സ ബിൻ ഹിലാൽ അൽ കുവാരി വ്യക്തമാക്കി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാർഗനിർദേശങ്ങൾ കണക്കിലെടുത്താണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക യോഗ്യതകളിൽ 16 അന്താരാഷ്ട്ര കമ്പനികൾ വിജയിച്ചിട്ടുണ്ട്. താങ്ങാവുന്ന നിരക്കിൽ ൈവദ്യുതി, പ്രകൃതി വാതകം സംരക്ഷിക്കൽ, കാർബൺ പുറന്തള്ളൽ കുറക്കൽ എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
