Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ റെയിലും കരീം...

ഖത്തർ റെയിലും കരീം ഖത്തറും കരാർ ഒപ്പുവെച്ചു

text_fields
bookmark_border
ഖത്തർ റെയിലും കരീം ഖത്തറും കരാർ ഒപ്പുവെച്ചു
cancel

ദോഹ: ദോഹ മെേട്രാ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും പ്രത്യേക നിരക്കുകൾ നൽകുന്നതിനുമായി ഖത്തർ റെയിലും ടാക്​സി കമ്പനിയായ കരീം ഖത്തറും കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ദോഹ മെേട്രാ സ്​റ്റേഷനുകളിലേക്ക്​ പോകുന്നതിനും മടങ്ങ​ുന്നതിനും നിരക്കിളവ്​ യാത്രക്കാർക്ക് ലഭിക്കും. ഖത്തർ റെയിലി​​െൻറ ഫസ്​റ്റ് ആൻറ്​ ലാസ്​റ്റ് മൈൽ സ്​ട്രാറ്റജിയുടെ ഭാഗമായാണ് കരാർ.

മെേട്രാ ഉപയോഗിക്കുന്നവരുടെ യാത്രാസംബന്ധമായ പ്രശ്നങ്ങൾക്ക് സമഗ്രപരിഹാരം കാണുന്നതിനോടൊപ്പം യാത്രക്കാർക്ക് മികച്ച ഗതാഗത അനുഭവങ്ങൾ സമ്മാനിക്കുകയുമാണ് പദ്ധതിയിലൂടെ ദോഹ മെേട്രാ ലക്ഷ്യമിടുന്നത്. ഖത്തർ റെയിൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എൻജിനീയർ അബ്​ദുല്ല അബ്​ദുൽ അസീസ്​ അൽ സുബൈഇയും കരീം ടാക്സി ജി.സി.സി ജനറൽ മാനേജർ ഖാലിദ് നുസൈബെയുമാണ് കരാറിൽ ഒപ്പുവെച്ചത്.

മെേട്രാ യാത്രക്കാർക്ക് മികച്ച ടാക്സി നിരക്കുകൾ നൽകുന്നതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കരാറാണിതെന്നും ദോഹ മെേട്രാ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കരീം ഖത്തറിനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻജി. അബ്​ദുല്ല അബ്​ദുൽ അസീസ്​ അൽ സുബൈഇ പറഞ്ഞു. മെേട്രാ യാത്രക്കാർക്ക് സമഗ്രമായ യാതാമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ഖത്തർ റെയിൽ സി.ഇ.ഒ കൂട്ടിച്ചേർത്തു. ഖത്തർ റെയിലുമായുള്ള കരാറിൽ ഏറെ അഭിമാനിക്കുന്നുവെന്ന് ഖാലിദ് നുസൈബെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story