ദോഹ: പുകവലിയുടെ അപകടങ്ങളിൽ നിന്ന് സ്വദേശികളെയും പ്രവാസികളെയും സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ച് ഖത്തർ. ജനീവയിൽ നടക്കുന്ന പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് പുകവലി നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികൾ ഖത്തർ വ്യക്തമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിലെയും ഹമദ് മെഡിക്കൽ കോർപറേഷനിലെ ടുബാക്കോ കൺട്രോൾ സെൻററിലെയും പ്രതിനിധികൾ അടങ്ങുന്ന സംഘമാണ് ജനീവയിലെ സമ്മേളനത്തിൽ പെങ്കടുക്കുന്നത്.
പുകവലിക്കെതിരായ കൺവെൻഷനിൽ ആദ്യമായി ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് പൊതുജനാരോഗ്യ മന്ത്രിയുടെ ഉപദേശകനും എച്ച്.എം.സി ടുബാക്കോ കൺട്രോൾ സെൻറർ േമധാവിയുമായ ഡോ. അഹ്മദ് അൽ മുല്ല വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം, ഡോക്ക, ഇലക്േട്രാണിക് സിഗററ്റ് എന്നിവ തടയൽ, പ്രായപൂർത്തിയാകാത്തവർക്ക് പുകയില വിൽപന നിരോധിക്കൽ, മാധ്യമങ്ങളിൽ പുകയില പരസ്യം നിരോധിക്കൽ, ഉൽപന്നങ്ങളുടെ പാക്കിൽ പുകവലിയുടെ അപകടങ്ങൾ ചിത്രീകരിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. പുകവലി നിർത്തുന്നതിന് അവസരങ്ങൾ വർധിപ്പിക്കലും പുകവലി രഹിത മേഖലകൾ വർധിപ്പിക്കലും ചെയ്തുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ 2018^22 പദ്ധതിയിൽ പുകവലിക്കുന്നവരുടെ എണ്ണം കുറക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്.