ദോഹ: സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 429 പോയേൻറാടെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കിരീടം നിലനിർത്തി. 70 സ്വർണവും 28 വെള്ളിയും 11 വെങ്കലവുമാണ് എം.ഇ.എസിലെ കായിക താരങ്ങൾ സ്വന്തമാക്കിയത്. 253 പോയൻറ് നേടിയ െഎഡിയൽ ഇന്ത്യൻ സ്കൂളിനാണ് രണ്ടാം സ്ഥാനം. ആൺകുട്ടികളുടെ അണ്ടർ 14, 17, 19 വിഭാഗങ്ങളിലും പെൺകുട്ടികളുടെ അണ്ടർ 17, 19 വിഭാഗങ്ങളിലും എം.ഇ.എസ് കിരീടം നേടിയപ്പോൾ പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളാണ് ജേതാക്കളായത്. എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ സിന്തറ്റിക് ട്രാക്കിൽ ഒക്ടോബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് മത്സരങ്ങൾ നടന്നത്.
സി.ബി.എസ്.ഇയിൽ അഫിലിയേറ്റ് ചെയ്ത 12 സ്കൂളുകളാണ് മത്സരിച്ചത്. വിജയികളെ എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു. ജേതാക്കൾക്ക് നവംബർ 12 മുതൽ 16 വരെ ബംഗളൂരുവിൽ നടക്കുന്ന ഇൻറർ സ്കൂൾ സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള അവസരം ലഭ്യമാകും.