ദോഹ: ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിെൻറ ഭാഗമായി പരാഗ്വേയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രസിഡൻറ് മരിയോ അബ്ഡോ ബെനിറ്റസുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ സൗഹൃദ ബന്ധം കൂടുതൽ വ്യാപിപ്പിക്കുന്നതും അന്തർദേശീയ വിഷയങ്ങളും ചർച്ച െചയ്തു. സാമ്പത്തികം, നിക്ഷേപം, വ്യാപാരം, സാംസ്കാരികം മേഖലകളിൽ സഹകരണം ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായി.
അമീറിനൊപ്പമുള്ള ഒൗദ്യോഗിക പ്രതിനിധി സംഘം, പരാഗ്വേ ൈവസ് പ്രസിഡൻറ് ഹ്യൂഗോ വെലാസ്ഖെസ്, മന്ത്രിമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. നാഷനൽ കോൺഗ്രസിലും അമീർ സന്ദർശനം നടത്തി. പരാഗ്വേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റൗൾ ടോറസ് കിർസെറും മറ്റ് ജഡ്ജിമാരുമായും അമീർ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിയമ^ നീതിന്യായ മേഖലകളിലെ സഹകരണവും ചർച്ചയായി.