Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​ള​യ​ബാ​ധി​ത​രാ​യ...

പ്ര​ള​യ​ബാ​ധി​ത​രാ​യ പ്ര​വാ​സി​ക​ള്‍ക്ക്​ സഹായം: ക​ൾ​ച്ച​റ​ൽ ഫോ​റം നി​വേ​ദ​നം നൽകി

text_fields
bookmark_border
പ്ര​ള​യ​ബാ​ധി​ത​രാ​യ പ്ര​വാ​സി​ക​ള്‍ക്ക്​ സഹായം: ക​ൾ​ച്ച​റ​ൽ ഫോ​റം നി​വേ​ദ​നം നൽകി
cancel

ദോ​ഹ: പ്ര​ള​യ ബാ​ധി​ത​രാ​യ ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ളെ വിവിധ മേഖലകളിൽ സഹായിക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ ക​ൾ​ച്ച​റ​ൽ ഫോ​റം നോ​ർ​ക്ക റൂ​ട്സിന്​ നി​വേ​ദ​നം ന​ൽ​കി. പ്ര​സി​ഡ​ൻറ്​ ഡോ. ​താ​ജ് ആ​ലു​വ നോ​ർ​ക്ക ഡ​യ​റ​ക്ട​ർ സി.​വി റ​പ്പാ​യി​ക്ക് നി​വേ​ദ​നം കൈ​മാ​റി. പ്ര​ള​യ ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന ന​ഷ്​ടപ​രി​ഹാ​രം പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് കൂ​ടി ല​ഭ്യ​മാ​കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽആ​വ​ശ്യ​പ്പെ​ട്ടു.

ന​ഷ്​ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും അ​തി​​​​െൻറ തുടർനടപടികൾക്കുമായി നോ​ർ​ക്ക​ക് കീ​ഴി​ൽ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ക്കു​ക, പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ വീ​ടും കെ​ട്ടി​ട​ങ്ങ​ളും അ​നു​ബ​ദ്ധ സ്ഥാ​പ​ന​ങ്ങ​ളും വാ​സ യോ​ഗ്യ​മാ​ണെ​ന്ന്​ വി​ദ​ഗ്ധരെകൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച്​ സാ​ക്ഷ്യ​പ​ത്രം ന​ൽ​കു​ക, വീ​ട് പൂ​ർ​ണ​മാ​യും ന​ഷ്‍ട​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ ഭ​വ​ന ലോ​ണു​ക​ൾ എ​ഴു​തി ത​ള്ളു​ക, ഭാ​ഗി​ക നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കും മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​ന് വി​ദ്യ​ഭ്യാ​സ വാ​യ്പ ഉ​ള്ള​വ​ർ​ക്കും തി​രി​ച്ച​ട​വ് സ​മ​യം നീ​ട്ടി ന​ൽ​കു​ക, പ്ര​ള​യ​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്​ട​പ്പെ​ട്ട​വ​ർ​ക്ക് നാട്ടിലേക്ക്​ വരാതെ ത​ന്നെ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക, ന​ഷ്​ടപ​രി​ഹാ​ര നി​ർ​ണ​യ​ത്തി​ൽ എ​ൻ.ആ​ർ.കെ ​പ​രി​ഗ​ണ​ന​യി​ൽ പ്ര​വാ​സി​ക​ൾ ഒഴിവാക്കപ്പെടുന്നില്ല എന്ന്​ ഉറപ്പാക്കുക,

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് കീ​ഴി​ൽ ഉ​ള്ള പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ നി​ന്നും ആ​ശ്വാ​സ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങളാണ്​ ഉ​ന്ന​യി​ച്ചത്​. നിരവധി പ്ര​വാ​സി​ക​ൾ നി​വേ​ദ​ന​ത്തി​ൽ ഒ​പ്പുവെ​ച്ചു. നേ​ര​ത്തെ ക​ൾ​ച്ച​റ​ൽ ഫോ​റം ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ ബാ​ധി​ത​രാ​യ പ്ര​വാ​സി​ക​ളു​ടെ സം​ഗ​മ​ം നടത്തിയിരുന്നു. ക​ൾ​ച്ച​റ​ൽ ഫോറം വൈ​സ് പ്ര​സി​ഡ​ൻറു​മാ​രാ​യ ശ​ശി​ധ​ര പ​ണി​ക്ക​ർ, സു​ഹൈ​ൽ ശാ​ന്ത​പു​രം, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി താ​യി​ല​ക്ക​ണ്ടി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsqatargulf news
News Summary - qatar-qatar news-gulf news
Next Story