ദോഹ: പ്രളയക്കെടുതിയില്‍ ദുതിതമനുഭവിക്കുന്ന കേരളത്തിന് ആശ്വാസവുമായി യൂത്ത് ഫോറം ഖത്തര്‍. പത്ത് കുടുംബങ്ങള്‍ക്കായുള്ള പത്ത് വീടുകൾ നിർമിക്കുന്ന ഉത്തരവാദിത്വമാണ് സംഘടന ഏറ്റെടുത്തത്. നിലവിൽ വിവിധ ജനക്ഷേമ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോറം, പീപ്പ്ള്‍സ് ഫൌണ്ടേഷനുമായി സഹകരിച്ചായിരിക്കും പ്രസ്തുത പദ്ധതി നടപ്പിലാക്കുക.
ജനസേവനം തന്നെ ജീവിത സംസ്കാരവുമാവുന്ന വിധം യുവാക്കൾക്കിടയിൽ സേവനപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകയാണ് യൂത്ത് ഫോറം ചെയ്യുന്നത്. ഇൗ പ്രഖ്യാപിത നയത്തിന്റെ നിര്‍വഹണമാണ് യൂത്ത് ഫോറം ഇൗ പദ്ധതിയിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് സർവീസ് വിംഗ് കോ ഓർഡിനേറ്റർ റബീഹ് സമാൻ പറഞ്ഞു. വീടുകള്‍ക്കായുള്ള തുക പീപ്പ്ള്‍സ് ഫൗണ്ടേഷന് ചെയർമാൻ പി മുജീബ് റഹ്മാന്, ഫിനാൻസ് സെക്രട്ടറി അബ്സല്‍ അബ്ദുട്ടി കൈമാറി. കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ ഷഫീഖ് അലി, തൗഫീഖ് മമ്പാട് എന്നിവര്‍ സംബന്ധിച്ചു.