ഗസ്സയിൽ കൂടുതൽ ചികിത്സാ സഹായമൊരുക്കി ഖത്തർ
text_fieldsദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റിന്റെ ധനസഹായത്തോടെ ഗസ്സയിലെ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ആശുപത്രയിൽ പരിക്കേറ്റവരെയും അടിയന്തര പരിചരണം ആവശ്യമുള്ളരെയും ചികിത്സിക്കുന്നതിനായി പ്രഥമ ശുശ്രൂഷ കേന്ദ്രം സ്ഥാപിച്ചു.
നൂറുകണക്കിന് രോഗികൾക്ക് ഈ മെഡിക്കൽ പോയന്റിൽ പരിശോധനാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും ചികിത്സ നൽകുന്നതിനും പ്രത്യേക മെഡിക്കൽ, നഴ്‌സിങ് ടീമിന്റെ സേവനം ഉറപ്പാക്കിയിട്ടുമുണ്ട്. ചികിത്സകൾക്ക് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം നടത്തുന്ന ആശുപത്രികളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും ചില കേസുകൾ റഫർ ചെയ്യുന്നതായും ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് വിശദീകരിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം 2,538 പരിക്കേറ്റവരെ ചികിത്സിച്ചു, 220 രക്തസാക്ഷികളെയാണ് ഇവിടെയെത്തിച്ചത്. തങ്ങളുടെ മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായി ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സുമായി സഹകരിച്ച് ഗാസയിലെ ജനതക്ക് പരിചരണം എത്തിക്കുന്നതിന് തുടർന്നും ശ്രമിക്കുമെന്ന് ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് ഡയറക്ടർ ജനറലും ആശുപത്രിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാനുമായ ഫഹദ് ഹമദ് അൽ സുലൈതി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

