ദുരിതം വിതച്ച വെനിസ്വേലക്ക് കൈകൊടുത്ത് ഖത്തർ
text_fieldsവെനിസ്വേലയിലേക്ക് സഹായ വസ്തുക്കളുമായി പുറപ്പെടുന്ന ഖത്തർ അമീരി എയർ ഫോഴ്സിന്റെ വിമാനം, വിമാനത്തിൽ ലഖ്‍വിയ സേനാംഗങ്ങളും വാഹനവും
ദോഹ: ഭൂകമ്പം ദുരിതം വിതച്ച വെനിസ്വേലയിൽ സഹായ ഹസ്തവുമായി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് സൗഹൃദ രാജ്യമായ വെനിസ്വേലയിലേക്ക് സഹായവസ്തുക്കളുമായി ഖത്തർ അമീരി എയർ ഫോഴ്സിന്റെ ആറു വിമാനങ്ങളടങ്ങിയ എയർ ബ്രിഡ്ജ് സർവീസ് ആരംഭിച്ചത്.
ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‍വിയയുടെ ഖത്തരി ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിൽ നിന്നുള്ള സംഘവും ഖത്തർ റെഡ് ക്രസന്റ് അംഗങ്ങളുമാണ് ഇതിൽ ഉൾപ്പെട്ടത്.വെനിസ്വേലയിൽ രണ്ടുതവണയായി ഉണ്ടായ ഭൂചലനങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി കൂടിയാണ് വിമാനം അയക്കുന്നത്. അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയ സെർച്ച് ആൻഡ് റെസ്‌ക്യൂ വിദഗ്ധർ, മെഡിക്കൽ ഉദ്യോഗസ്ഥർ, ഒരു ഫീൽഡ് ആശുപത്രി, ദുരന്തബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ പിന്തുണക്കുന്നതിനുള്ള നൂതന ഉപകരണങ്ങൾ എന്നിവയും ഖത്തർ എയർവേസ് വിമാനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

