ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് സംബന്ധിച്ച മാനദണ്ഡങ്ങൾ ഖത്തർ ച േംബറിന് കീഴിലെ വിദ്യാഭ്യാസ സമിതി ചർച്ച ചെയ്തു.
സ്വകാര്യ സ്കൂളുകളുടെ കാര്യക്ഷമ ത, സ്വകാര്യ സ്കൂളുകളും അധ്യാപകരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള രീതിശാ സ്ത്രത്തിെൻറ അപാകത, ലൈസൻസിെൻറയും പുതുക്കുന്നതിെൻറയും വർധിച്ച ചെലവ് തുടങ്ങി യ കാര്യങ്ങളും വിദ്യാഭ്യാസ സമിതി ചർച്ച ചെയ്തു.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാനും വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരിയുടെ അധ്യക്ഷതയിൽ ചേർന്ന നാലാമത് യോഗത്തിലാണ് സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തത്.
സ്വകാര്യ സ്കൂൾ നിയമവും സ്വകാര്യമേഖലയിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിയാലോചിക്കാതെയുള്ള നിയമം നടപ്പാക്കുന്നതും ലൈസൻസിംഗിെൻറ ഉയർന്ന ചെലവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി ചുരുക്കുന്നതും സ്കൂൾ കെട്ടിടങ്ങളുടെ ഗുണമേന്മയില്ലായ്മയും യോഗത്തിൽ ചർച്ച ചെയ്തു.
സ്വകാര്യ മേഖലയിൽ പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയിൽ വ്യാപാര അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും അതിനെ ഉയർത്തുന്നതിലും സർക്കാർ ഏജൻസികളുടെ പങ്ക് പ്രധാനപ്പെട്ടതാണ്. യോഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറിയുടെ സാന്നിധ്യം സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മന്ത്രാലയമെടുക്കുന്ന ഗൗരവത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖത്തർ ചേംബറുമായും സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രതിനിധികളുമായും സമിതി അംഗങ്ങളുമായും നിരന്തര ആശയസമ്പർക്കം നടത്തുന്നതിന് മന്ത്രാലയം സജ്ജമാണെന്ന് അസി. അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നമാ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വേനൽകാല ക്യാമ്പുകളുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലും അൽ നമാ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 4:59 AM GMT Updated On
date_range 2019-06-26T10:29:27+05:30സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധന ചർച്ച ചെയ്ത് ഖത്തർ ചേംബർ
text_fieldsNext Story