ഖത്തർ പ്രധാനമന്ത്രി -യു.എ.ഇ പ്രസിഡന്റ് കൂടിക്കാഴ്ച
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനുമായി കൂടിക്കാഴ്ചക്കിടെ
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി അബൂദബിയിലെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ഗൾഫ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും അന്താരാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ സാഹചര്യങ്ങളും ചർച്ചാവിഷയമായി.
യു.എ.ഇയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഖത്തർ പ്രധാനമന്ത്രി അപലപിച്ചു.
യു.എ.ഇയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം ആവർത്തിച്ചു. പ്രാദേശിക സുസ്ഥിരതക്കും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി സംയുക്ത നീക്കങ്ങൾ തുടരാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

