Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ലി​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ലി​ബി​യ​ൻ   പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ലി​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും

കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ലി​ബി​യ​ൻ ഗ​വ​ൺ​മെ​ന്റ് ഓ​ഫ് നാ​ഷ​ണ​ൽ യൂ​ണി​റ്റി പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദു​ൾ ഹ​മീ​ദ് മു​ഹ​മ്മ​ദ് ദ​ബീ​ബ​യു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൾ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. കൂ​ടാ​തെ, പ്രാ​ദേ​ശി​ക​മാ​യി ന​ട​ക്കു​ന്ന പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​വ​രും വി​ല​യി​രു​ത്തി. ലി​ബി​യ​യു​ടെ ഐ​ക്യ​ത്തി​നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ സ്ഥി​ര​ത​യ്ക്കും വി​ക​സ​ന​ത്തി​നു​മു​ള്ള അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും ഖ​ത്ത​ർ ന​ൽ​കു​ന്ന ഉ​റ​ച്ച പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. ലി​ബി​യ​യി​ലെ രാ​ഷ്ട്രീ​യ പ്ര​ക്രി​യ​ക​ൾ​ക്കും യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ൾ​ക്കും, ലി​ബി​യ​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന സ​മാ​ധാ​ന​പ​ര​മാ​യ എ​ല്ലാ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ​ക്കും ഖ​ത്ത​ർ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bilateralPoliticalQatar News
News Summary - Qatar Prime Minister held a meeting with the Libyan Prime Minister
Next Story