ഖത്തർ പ്രധാനമന്ത്രി -സൗദി വിദേശകാര്യ മന്ത്രി ചർച്ച
text_fieldsശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടത്തുന്ന നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനവും ചർച്ച ചെയ്തു.
സൗദി അറേബ്യയുടെ പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും ഖത്തർ പൂർണ്ണ ഐക്യദാർഢ്യവും അറിയിച്ചു.
സൗദി അറേബ്യയുടെ സുരക്ഷ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്രമായ കരാറിലെത്തുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ അവലോകനം ചെയ്ത നേതാക്കൾ, അത് കൂടുതൽ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

