Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതോറ്റാലെന്താ, ഖത്തർ...

തോറ്റാലെന്താ, ഖത്തർ പൊളിയാണ്​

text_fields
bookmark_border
തോറ്റാലെന്താ, ഖത്തർ പൊളിയാണ്​
cancel

ദോഹ: സ്​കോർബോർഡിൽ ഖത്തർ തോറ്റുവെങ്കിലും, ലോകത്തെ ഏറ്റവും ശക്​തരായ താരങ്ങൾ അണിനിരന്ന ടീമിനു മുന്നിൽ കരുത്ത്​ തെളിയിക്കുന്നതായിരുന്നു ​'മറൂൺ' പടയാളികളുടെ പ്രകടനം. ഫറോയിൽ നടന്ന സൗഹൃദ പോരാട്ടത്തിൽ ഖത്തറിനെ മറുപടിയില്ലാത്ത മൂന്ന്​ ഗോളിനാണ്​ പോർചുഗൽ തോൽപിച്ചത്​. തോൽവിയിലും ഖത്തറിൻെറ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്​. മുന്നേറ്റവും പിൻനിരയും ഗോൾ കീപ്പറുമെല്ലാം കരുത്തരായ താരങ്ങൾക്ക്​ മുന്നിൽ ഇടതടവില്ലാതെ പരീക്ഷിക്കപ്പെട്ട 90 മിനിറ്റിൽ മൂന്ന്​ ഗോളുകൾ മാത്രമേ വഴങ്ങിയുള്ളൂ എന്നതിൽ ആശ്വസിക്കാം.

ലോകകപ്പിനൊര​ുങ്ങുന്ന ഖത്തറിന്​ ലഭിച്ച ഏറ്റവും മികച്ചൊരു പരിശീലനം തന്നെയായിരുന്നു ഈ അങ്കം. ലോകതാരം ​ക്രിസ്​റ്റ്യാനോ റൊണാൾഡോ നയിച്ച ആക്രമണവും, ശക്​തമായ പ്രതിരോധം തീർത്ത ഖത്തർ ഡിഫൻസ്​ വാളും തമ്മിലായിരുന്നു അങ്കം.

കളിയുടെ 37ാം മിനിറ്റിലാണ്​ ക്രിസ്​റ്റ്യാനോയുടെ ബൂട്ടിലൂടെ ആദ്യ ഗോൾ പിറന്നത്​. എന്നാൽ, അതിന്​ മു​േമ്പ ആ ബൂട്ടിൽ നിന്നും പിറന്ന ഉജ്വലമായ ഒരുപിടി മുന്നേറ്റങ്ങൾ ഖത്തർ നിഷ്​പ്രഭമാക്കി. അഞ്ചാം മിനിറ്റിൽ ക്രിസ്​റ്റ്യാനോയുടെ ​ഫ്രീകിക്കിനു മുന്നിൽ വൽമതിൽ തീർത്തുകൊണ്ട്​ ഖത്തർ പ്രതിരോധമൊരുക്കി. തൊട്ടുപിന്നാലെ, ക്രിസ്​റ്റ്യാനോയും ആന്ദ്രെ സിൽവയും നടത്തിയ മിന്നൽ ആക്രമണത്തിൽ നിന്നും ഉജ്വലമായ ഡൈവിങ്ങിലൂടെ പന്ത്​ തട്ടിയകറ്റിയയും, 33ാം മിനിറ്റിൽ ​ഹാഫ്​വോളിയിലൂടെ വലകുലുക്കാനൊരുങ്ങിയ ​ക്രിസ്​റ്റ്യാനോയുടെ ബൂട്ടിൽ പന്ത്​ തൊടും മു​​േമ്പ പറ​ന്ന്​ ഡൈവ്​ ​ചെയതും ഗോളി സാദ്​ അൽ ഷീബ്​ ഖത്തറിൻെറ പ്രതീക്ഷയായി ഉയർന്നു.

ജോ മരിയ, സിൽവ, കാർവാലോ തുടങ്ങിയ പ്രധാനികൾക്കൊപ്പം പോർചുഗൽ നടത്തിയ ഇടതടവില്ലാത്ത ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്താണ്​ ബസാം അൽ റാവിയും, അബ്​ദുൽ കരിം ഹസനും, താരിക്​ സൽമാനുമെല്ലാം ഖത്തർ വലകാത്തത്​. നിരന്തരമായ ആക്രമണങ്ങൾക്കിടയിലെ ഏതാനും പിഴവുകൾ എതിരാളികൾ ഗോളാക്കി കളി ജയിച്ചെങ്കിലും ലോകകപ്പിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന്​ ഏറെ പ്രതീക്ഷ നൽകുന്നതാണ്​ ലോക ഏഴാം നമ്പറുകാർക്കെതിരായ പ്രകടനം.


37ാം മിനിറ്റിൽ ഇടതുവിങ്ങിലൂ​െടയെത്തിയ യുനൈറ്റഡിലെ കൂട്ടുകാരൻ ഡീഗോഗോ ഡാൽറ്റോ നൽകിയ ഹെഡർ ​േക്രാസ്​ അൽറാവിക്ക്​ ക്ലിയർ ചെയ്യാനാവാതെ പോയപ്പോൾ, പിന്നിലുണ്ടായിരുന്നു ക്രിസ്​റ്റ്യാനോ വലയിലേക്ക്​ തട്ടിയിട്ടു. ഒരു ഗോളിൻെറ ലീഡുമായാണ്​ ഒന്നാം പകുതി പിരിഞ്ഞത്​. തൊട്ടുപിന്നാലെ, ക്രിസ്​റ്റ്യാനോയെ പിൻവലിച്ച്​ റാഫേൽ ലിയോയെ ​കോച്ച്​ കളത്തിലിറക്കി. 48ാം മിനിറ്റിൽ വില്യംകാർവലോയുടെ ഹെഡ്​ഡർ ഖത്തർ ഗോളി സാദ്​ ഷീബ സേവ്​ ചെയ്​തെങ്കിലും റീബൗണ്ട്​ ചെയ്​ത പന്ത്​ ജോ ഫോണ്ടെ വലയിലാക്കി. 90ാം മിനിറ്റിൽ ആന്ദ്രെ സിൽവയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഇതിനിടയിൽ അൽമുഈ അലിയുടെയും, അക്രം അഫീഫിയുടെയും ഒറ്റപ്പെട്ട ആക്രമണങ്ങളിൽ ഖത്തറിൻെറ മുന്നേറ്റം അവസാനിച്ചു.

ഖത്തറിനെതിരായ മത്സരത്തിലൂടെ 181ാം ദേശീയ മത്സരം കളിച്ച ക്രിസ്​റ്റ്യാനോ പുതിയൊരു യൂറോപ്യൻ റെക്കോഡും കുറിച്ചു. 180 മത്സരം കളിച്ച സ്​പാനിഷ്​ താരം സെർജിയോ റാമോസിനെ മറികടന്നാണ്​ താരം പുതിയ റെക്കോഡിന്​ അവകാശിയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoqatar football
Next Story