ഖത്തർ പ്രധാനമന്ത്രി -കുവൈത്ത് വിദേശകാര്യ മന്ത്രി ചർച്ച
text_fieldsശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ്
ദോഹ: മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ വിലയിരുത്തി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹും ഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും സംയുക്ത നീക്കങ്ങളും ചർച്ചാ വിഷയമായി.
സ്വതന്ത്ര സമുദ്ര സഞ്ചാരം ഉറപ്പാക്കുന്നതിനും ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനുള്ള സമഗ്ര കരാറിന് ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

