Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -ഈ​ജി​പ്ഷ്യ​ൻ   വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച
cancel

ദോ​ഹ: ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ബ​ദ​ർ അ​ബ്ദു​ല​ത്തി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ധി​നി​വേ​ശ ജ​റു​സ​ലേ​മി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ന​യ​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രെ ജോ​ർ​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ചേ​ർ​ന്ന അ​റ​ബ് മ​ന്ത്രി​ത​ല സ​മി​തി യോ​ഗ​ത്തി​നി​ടെ​യാ​ണ് ഇ​രു നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. അ​ധി​നി​വേ​ശ ജ​റു​സ​ലേ​മി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​സ്രാ​യേ​ൽ അ​ക്ര​മ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം, പ്രാ​ദേ​ശി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ തു​ട​ങ്ങി മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ന്റെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ പരിഹരിക്കുന്ന​തി​നും സ​മാ​ധാ​നം കൈ​വ​രി​ക്കുന്നതിനുമായി സമ്പൂർണ്ണ ക​രാ​റി​ലെ​ത്താൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കും ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egyptian ministerqatar​
News Summary - ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച
Next Story