Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ പ്രധാനമന്ത്രി...

ഖത്തർ പ്രധാനമന്ത്രി -യു.കെ വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച

text_fields
bookmark_border
ഖത്തർ പ്രധാനമന്ത്രി -യു.കെ വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച
cancel

ദോഹ: ദോഹയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള സംയുക്ത നയതന്ത്ര സഹകരണങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം നടപ്പാക്കുന്നതിനും, ഹുർമുസ് കടലിടുക്കിലൂടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിൽ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സമഗ്രമായ കരാറിലെത്താനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingQatar PMUK Foreign Secretary
News Summary - Qatar PM and UK Foreign Secretary Hold Talks
Next Story