ദോഹ: അന്താരാഷ്ട്ര ഗ്യാസ് വ്യവസായത്തിലെ അതിപ്രധാനിയായി മാറുന്ന വിധത്തില്‍ പുതിയ വി കസന നയവുമായി ഖത്തര്‍ പെട്രോളിയം. അമേരിക്ക, അര്‍ജൻറീന, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ കമ്പോളങ്ങളില്‍ നിക്ഷേപം നടത്താനാണ് ഖത്തര്‍ പെട്രോളിയം പദ്ധതിയിടുന്നത്. ഗ്യാസ് വ്യ വസായത്തില്‍ നിക്ഷേപവും പങ്കാളിത്തവും നടത്തിയാണ് ഖത്തര്‍ പെട്രോളിയം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതെന്ന് ദി ഓയില്‍ ആൻറ് ഗ്യാസ് ഇയറിന് നൽകിയ അഭിമുഖത്തില്‍ ഇ വൈ ഖത്തര്‍ പങ്കാളി ഫിന്‍ബര്‍ സെക്ടണ് പറഞ്ഞു.
പരമ്പരാഗതവും അല്ലാത്തതുമായ എണ്ണ, ഗ്യാസ് മേഖലകളിലാണ് നിക്ഷേപം നടത്തുക. ഇത്തരം നിക്ഷേപങ്ങള്‍ ഖത്തറിനെ ആഗോള ഗ്യാസ് വ്യവസായത്തില്‍ മികച്ച അവസ്ഥയിലാണെത്തിക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഗ്യാസ് വ്യവസായത്തിലെ അന്തര്‍ദേശീയ കമ്പോളത്തില്‍ ഖത്തറിനാണ് മികച്ച ശബ്ദമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ പെട്രോളിയം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിെൻറ ഭാഗമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്ന് ദ്രവീകൃത പ്രകൃതി വാതക ഉത്പാദനം വര്‍ധിപ്പിക്കുകയെന്നതാണ്. അതിെൻറ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്പാദന വര്‍ധനവ് നടപ്പാക്കുന്നതോടെ നിലവിലുള്ള ഉത്പാദനമായ പ്രതിവര്‍ഷം 44 മില്യന്‍ ടണ്‍ എന്നത് 43 ശതമാനം വര്‍ധിച്ച് പ്രതിവര്‍ഷം 110 മില്യന്‍ ടണ്ണായി മാറും.
യു എസ് ഊര്‍ജ്ജ മേഖലയില്‍ ഖത്തര്‍ നിക്ഷേപം നടത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 3:58 AM GMT Updated On
date_range 2019-03-19T09:28:21+05:30പുതിയ വികസന നയവുമായി ഖത്തര്‍ പെട്രോളിയം
text_fieldsNext Story