വൻനിക്ഷേപ സമാഹരണവുമായി ഖത്തർ പെട്രോളിയം
text_fieldsദോഹ: കടപ്പത്ര വിൽപനയിലൂടെ 1,250 കോടി ഡോളറിെൻറ നിക്ഷേപം സമാഹരിച്ച് ഖത്തർ പെട്രോളിയം. പ്രകൃതി വാതക മേഖലയിലെ പ്രവർത്തനം ശക്തിപ്പെടുത്താനായി മൂലധനം വർധിപ്പിക്കുന്നത് മുന്നിൽ കണ്ട് ജൂൺ 28നും 29നുമായി നടന്ന വെർച്വൽ റോഡ്ഷോയിലൂടെയാണ് ലോകത്തെ വൻകിട നിക്ഷേപകരിൽനിന്ന് കടപ്പത്രം വഴി വലിയ തോതിൽ നിക്ഷേപ സമാഹരണം നടത്തിയത്.
മേധ്യഷ്യ-ആഫ്രിക്ക മേഖലയിലെ എണ്ണ-പ്രകൃതി വാതക രംഗത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. രണ്ടു ദിവസത്തെ വെർച്വൽ റോഡ് ഷോയിലൂടെ 130ഓളം ആഗോള നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയാണ് റെക്കോഡ് തുക സമാഹരണം നടത്തിയത്. ഖത്തർ പെട്രോളിയം കടപ്പത്രമിറക്കാൻ തീരുമാനിച്ചപ്പോൾ 500ഒാളം നിക്ഷേപകർ, 4000 കോടി ഡോളറിെൻറ നിക്ഷേപവുമായാണ് താൽപര്യപ്പെട്ട് എത്തിയത്.
വലിയ സ്വീകാര്യതയാണ് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വാതക ശേഖരത്തിെൻറ ഉടമകൾക്ക് ലഭിച്ചത്. അനുകൂലമായ വിപണന സാഹചര്യവും വലിയ തോതിലുള്ള ലാഭവിഹിതവും ക്യു.പിയെ രാജ്യാന്തര തലത്തിലെ വൻകിട നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കി.വരും വർഷങ്ങളിലെ വികസന പ്രവർത്തനങ്ങൾ മുന്നിൽ കണ്ടാണ് ഖത്തർ പെട്രോളിയം രാജ്യാന്തര മാർക്കറ്റിൽ ഇറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.