ഖത്തർ- പീസ് ഇൻസ്റ്റിറ്റ്യൂഷൻ പങ്കാളിത്തകരാറിൽ ഒപ്പുവെച്ചു
text_fieldsഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയും സൈദ് ബിൻ റഅദ് അൽ ഹുസൈനും കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: ഖത്തറും ഇൻറർനാഷനൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടും (ഐ.പി.ഐ) തമ്മിൽ പങ്കാളിത്തകരാറിൽ ഒപ്പുവെച്ചു.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഖത്തറിെൻറ സ്ഥിരംസമിതി ഓഫിസിൽ നടന്ന ചടങ്ങിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത് ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയും ഐ.പി.ഐക്ക് വേണ്ടി പ്രസിഡൻറും സി.ഇ.ഒയുമായ പ്രിൻസ് സൈദ് ബിൻ റഅദ് അൽ ഹുസൈനും കരാറിൽ ഒപ്പുവെച്ചു.
ന്യൂയോർക് ആസ്ഥാനമായി സ്വതന്ത്ര, അന്താരാഷ്ട്ര സംഘടനയാണ് ഇൻറർനാഷനൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട്. സമാധാനവും സുരക്ഷയും സുസ്ഥിര വികസനവും സ്ഥാപിക്കുന്നതിനും ഉയർത്തിക്കൊണ്ടുവരുന്നതിലും പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്ന ഐ.പി.ഐ, 1970ലാണ് സ്ഥാപിക്കപ്പെടുന്നത്. ലോകത്തുടനീളം സായുധ സംഘട്ടനങ്ങൾ ഇല്ലാതാക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ഐ.പി.ഐയുടെ പങ്ക് വലിയതാണ്. ആഫ്രിക്കയിലും മധ്യ പൗരസ്ത്യ ഏഷ്യയിലും യൂറോപ്പിലും മധ്യേഷ്യയിലും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

