Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോയൽ എഡിൻബറോ മിലിട്ടറി...

റോയൽ എഡിൻബറോ മിലിട്ടറി ടാറ്റൂ: ഖത്തറിന്റെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
റോയൽ എഡിൻബറോ മിലിട്ടറി ടാറ്റൂ: ഖത്തറിന്റെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു
cancel

എഡിൻബറോ/ ദോഹ: സ്കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബർഗിൽ നടക്കുന്ന പ്രശസ്തമായ സൈനിക സംഗീത -നൃത്ത അഭ്യാസം 'റോയൽ എഡിൻബറോ മിലിട്ടറി ടാറ്റൂ -2026' ൽ ഖത്തറിന്റെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ലോകമെമ്പാടുമുള്ള വിവിധ സൈനിക സംഘങ്ങൾക്കൊപ്പം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലിസ് അക്കാദമിയുടെ സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

സൈനിക അഭ്യാസം ആഗസ്റ്റ് 29 വരെ നീണ്ടുനിൽക്കും. ബ്രിട്ടീഷ് സായുധ സേനകളുടെയും വിവിധ അന്താരാഷ്ട്ര മിലിട്ടറി ബാൻഡുകളുടെയും മാർച്ച് പാസ്റ്റുകൾ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. യു.കെയിലെ ഖത്തർ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനി, ആഭ്യന്തര മന്ത്രിയുടെ നിയമോപദേശകനും പൊലിസ് അക്കാദമി ജനറൽ സൂപ്പർവൈസറുമായ മേജർ ജനറൽ ഡോ. അബ്ദുല്ല യൂസഫ് അൽ മാൽ എന്നിവർ ഖത്തറിനെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു.

അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കാനും ആഗോള പങ്കാളികളുമായി സഹകരണവും പരിചയസമ്പത്തും പങ്കുവെക്കാനും ഇത്തരം സൈനിക അഭ്യാസങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തരി സേനയുടെ ഉയർന്ന ശേഷിയും വൈദഗ്ധ്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ഇത്തരം വേദികൾ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsEdinburgh Military Tattooqatar​
News Summary - Royal Edinburgh Military Tattoo: Qatar's participation gains spotlight
Next Story