ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല ആലി ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഖത്തർ
text_fieldsആയത്തുല്ല ആലി ഖാംനഈയുടെ സംസ്കാര ചടങ്ങിൽ
പങ്കെടുക്കുന്ന ഖത്തർ പ്രതിനിധി സംഘം
ദോഹ: തെഹ്റാനിൽ നടന്ന ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല ആലി ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് ഖത്തറിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം. ഖത്തർ ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. സംസ്കാര ചടങ്ങുകൾക്കിടെ, ഖത്തർ ഭരണകൂടത്തിന്റെ അനുശോചനം ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാൻ, മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ, അന്തരിച്ച നേതാവിന്റെ കുടുംബാംഗങ്ങൾ എന്നിവരെ അൽ ഗാനിം നേരിൽ അറിയിച്ചു. ഈ വേർപാടിൽ ഇറാനോടും അവിടത്തെ ജനങ്ങളോടും ഖത്തർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ശൂറ കൗൺസിൽ അംഗങ്ങളായ അബ്ദുൾറഹ്മാൻ ബിൻ യൂസഫ് അൽ ഖുലൈഫി, മുഹമ്മദ് ബിൻ യൂസഫ് അൽ മന, നാസർ ബിൻ സൽമിൻ അൽ സുവൈദി, യൂസഫ് ബിൻ അലി അൽ ഖാതർ, ഇറാനിലെ ഖത്തർ അംബാസഡർ സാദ് അബ്ദുല്ല സാദ് അൽ മഹ്മൂദ് അൽ ഷെരീഫ് എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

