Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.​എ​ൻ...

യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ 62ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ

text_fields
bookmark_border
യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ   62ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ
cancel

ദോ​ഹ: വം​ശീ​യ​ത, വി​വേ​ച​നം, വി​ദ്വേ​ഷം എ​ന്നി​വ​യെ ചെ​റു​ക്കു​ന്ന​തി​നും തു​ല്യ​ത​യും വൈ​വി​ധ്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കാ​യി​ക​രം​ഗം ഒ​രു ശ​ക്ത​മാ​യ മാ​ധ്യ​മ​മാ​ണെ​ന്ന് ഖ​ത്ത​ർ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ജ​നീ​വ​യി​ലെ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ 62ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഖ​ത്ത​ർ.

വം​ശീ​യ​ത​ക്കും വി​വേ​ച​ന​ത്തി​നു​മെ​തി​രാ​യ ച​ർ​ച്ച​യി​ൽ ഖ​ത്ത​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​നീ​വ​യി​ലെ യു.​എ​ൻ സ്ഥി​രം പ്ര​തി​നി​ധി കാ​ര്യാ​ല​യ​ത്തി​ലെ സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ ഖാ​ലി​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. ജ​ന​ങ്ങ​ളെ​യും സം​സ്കാ​ര​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന​തി​നും ബ​ഹു​മാ​നം, സ​ഹ​വ​ർ​ത്തി​ത്വം, ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കാ​യി​ക മേ​ഖ​ല​ക്ക് ഒ​രു ഭാ​ഷ​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. 2022-ലെ ​ഫി​ഫ ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ലൂ​ടെ അ​തി​ന് സ​ഹാ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ, ഫി​ഫ​യു​ടെ ‘നോ ​ഡി​സ്ക്രി​മി​നേ​ഷ​ൻ’ കാ​മ്പെ​യി​ന് ഖ​ത്ത​ർ ന​ൽ​കി​യ പി​ന്തു​ണ​യും, താ​മ​സ​ക്കാ​ർ​ക്കി​ട​യി​ലെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ അ​ക​ലം കു​റ​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ‘ദേ​ശീ​യ കാ​യി​ക ദി​ന’​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. കാ​യി​ക​രം​ഗ​ത്തെ വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsFIFAUN human rights council
News Summary - Qatar participates in the 62nd session of the UN Human Rights Council
Next Story