ഖത്തർ: ഭാഗിക സൂര്യഗ്രഹണം 1.35 മുതൽ; മുൻകരുതൽ പാലിക്കാൻ നിർദേശം
text_fieldsRepresentational image
ദോഹ: ഗൾഫ് രാജ്യങ്ങളും ഇന്ത്യയും ഉൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണം ഖത്തറിൽ ഉച്ച 1.35 മുതൽ ആരംഭിക്കുമെന്ന് കലണ്ടർ ഹൗസ് അറിയിച്ചു. 2.47മുതൽ ഗ്രഹണം പൂർണമായി ദൃശ്യമാവും. 3.52ഓടെ അവസാനിക്കുമെന്നും അറിയിച്ചു. ഭാഗിക ഗ്രഹണം പരമാവധിയിലെത്തുേമ്പാൾ 38ശതമാനം സൂര്യന്റെ കാഴ്ച മറക്കപ്പെടും.
ഭാഗിക സൂര്യഗ്രഹണത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ ശ്രമിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാഴ്ച പൂർണമായോ ഭാഗികമായോ നഷ്ടപ്പെടാൻ ഇത് കാരണമാവും. മുൻകരുതൽ പാലിക്കാതെ സൂര്യഗ്രഹണം കാണാൻശ്രമിച്ചത് കാരണം അസ്വസ്ഥ അനുഭവപ്പെടുന്നവർ ചികിത്സ തേടണമെന്നും നിർദേശിച്ചു.
ഖത്തർ കലണ്ടർ ഹൗസ്, കാലാവസ്ഥാ നിരീക്ഷണ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ഭാഗിക സൂര്യഗ്രഹണം വീക്ഷിക്കാൻ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

