ഖത്തരി പാസിംഗ് ഔട്ട് പരേഡിൽ സുഡാൻ പ്രസിഡൻറ് പങ്കെടുത്തു
text_fields
ദോഹ: സുഡാൻ പ്രസിഡൻറും സുഡാൻ സായുധസേനാ സുപ്രീം കമാൻഡറുമായ ഉമർ ഹസൻ അഹ്മദ് അൽ ബഷീർ ഖത്തരി സൈനിക ഓഫീസർമാരുടെ 64ാം ബാച്ചിെൻറ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. ഉംദുർമാനിലെ സൈനിക അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സുഡാൻ പ്രസിഡൻറ് സംബന്ധിച്ചത്.
സുഡാൻ സായുധസേനയുടെ കീഴിലുള്ള നിരവധി സൈനിക ബാച്ചുകളുടെ ബിരുദദാന ചടങ്ങിനോടനുബന്ധിച്ചാണ് ഖത്തർ സൈനിക ഓഫീസർമാരുടെ സൈനിക പരേഡും നടന്നത്. സുഡാൻ പ്രതിരോധമന്ത്രി ഫസ്റ്റ് ലെഫ്. ജനറൽ അവാദ് മുഹമ്മദ് അഹ്മദ് ഔഫ്, ലഫ്. ജനറൽ കമാൽ മഅ്റൂഫ് അൽ മാഹി, ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ. ഖാലിദ് അൽ അത്വിയ്യയുടെ പ്രതിനിധിയായി മേജർ ജനറൽ സാമി ബഖീത് അൽ ജത്തൽ തുടങ്ങിയവരും വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. 108 ഖത്തരി സൈനിക ഓഫീസർമാരാണ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയിരിക്കുന്നത്. ഖത്തരി സായുധ സേനയിൽ ലെഫ്റ്റനൻറ് റാങ്കോടെയാണ് ഓഫീസർമാർ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
