ഖത്തർ സമന്വയ സെമിനാർ സംഘടിപ്പിച്ചു
text_fieldsഖത്തർ സമന്വയ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധനകളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ലാസാ ഇവന്റ്സ് ഹാളിൽ നടന്ന സെമിനാറിൽ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ ക്ലാസെടുത്തു. ക്ലാസിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഖത്തർ സമന്വയ സ്ഥാപക അംഗം അരുൺ കെ. സരസ് അഡ്വ. ജാഫർഖാന്‍ ഉപഹാരം നൽകി. ഖത്തർ സമന്വയ പ്രസിഡന്റ് സുരേഷ് ബാബു കൊയപ്പ കളരിക്കൽ മോഡറേറ്ററായിരുന്നു. ചടങ്ങിൽ ഖത്തർ സമന്വയ അംഗം ബിനു പ്രഭാകരനെ അഡ്വ. ജാഫർ ഖാൻ മെമന്റോയും അരുൺ കെ. സരസ് സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൊഴിലാളികളുടെ ജോലി ഭാരം കുറക്കുന്നതിനും സമയം ലാഭിക്കുന്നതിനുമായി പുതിയ അഞ്ച് യന്ത്രങ്ങൾ നിർമിച്ച് നൽകിയിരുന്നു. ഇതിനുള്ള അംഗീകാരമായിട്ടാണ് ആദരം നൽകിയത്. സെക്രട്ടറി രഞ്ജിത്ത് ദേവദാസ് സ്വാഗതവും ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞു. ഉണ്ണി കൊണ്ടോട്ടി, അനുരാജ്, ഷൈൻ കുമാർ, ഗോപാലകൃഷ്ണൻ, വിദ്യ അരുൺ സരസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

