ഫലസ്തീനികൾക്ക് കൂടുതൽ തൊഴിലവസരം തുറന്ന് ഖത്തർ
text_fieldsഫലസ്തീൻ തൊഴിൽ മന്ത്രി ഡോ. ഇനാസ് ഹുസ്നി അൽ അത്താരിയും ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മർറിയും കരാറിൽ ഒപ്പുവെക്കുന്നു.
ദോഹ: ഫലസ്തീൻ പൗരന്മാർക്ക് ഖത്തറിൽ വിവിധ മേഖലകളിലായി കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി കരാറിൽ ഒപ്പുവെച്ചു. ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മർറി, ഫലസ്തീൻ തൊഴിൽ മന്ത്രി ഡോ. ഇനാസ് ഹുസ്നി അൽ അത്താരി എന്നിവരാണ് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
യോഗ്യരും വിദഗ്ധരുമായ ഫലസ്തീൻ തൊഴിലന്വേഷകർക്ക് ഖത്തറിലെ തൊഴിൽ വിപണിയിൽ അവസരങ്ങൾ തുറന്നു നൽകുന്നതാണ് കരാർ. രാജ്യത്തെ സ്വകാര്യമേഖലയുടെ ഉൽപാദന ക്ഷമതയും തൊഴിൽ സാഹചര്യവും ശക്തിപ്പെടുത്താൻ ഇതുവഴി സാധ്യമാകുമെന്നും, അർഹരായ ഫലസ്തീനികൾക്ക് കൂടുതൽ തൊഴിൽ ലഭിക്കാൻ വഴിയൊരുക്കുമെന്നും മന്ത്രാലയം പറഞ്ഞു.
കരാർ പ്രകാരം ഫലസ്തീനിൽനിന്നും വിദഗ്ധരായ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും യോഗ്യതകൾ, പരിചയം, സ്പെഷലൈസേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക വിപണിക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

