Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ഓപൺ: സൂപ്പർ താരങ്ങൾ മുന്നോട്ട്

text_fields
bookmark_border
ഖത്തർ ഓപൺ: സൂപ്പർ താരങ്ങൾ മുന്നോട്ട്
cancel
camera_alt

ഖത്തർ ഓപൺ വനിത സിംഗ്ൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ച ഗർബിൻ മുഗുരുസ

ദോഹ: ഖത്തർ ഓപൺ വനിത സിംഗ്ൾസിൽ മുൻനിര താരങ്ങൾ അടിതെറ്റാതെ മുന്നോട്ട്. ടോപ് സീഡുകളായ അനറ്റ് കൊന്‍റവി, ഗർബിൻ മുഗുരുസ, പൗല ബഡോസ, ജെലിന ഒസ്റ്റപെൻകോ, ഒൻസ് ജാബിർ, കോകോ ഗഫ് എന്നിവർ ജയത്തോടെ മുന്നേറി. അതേസമയം, വെറ്ററൻ താരം സിമോണ ഹാലെപ്പ് ആദ്യ റൗണ്ടിൽ പുറത്തായി. ഫ്രാൻസിന്‍റെ കരോലിൻ ഗാർഷ്യയാണ് 6-4, 6-3 സ്കോറിനാണ് ഹാലെപ്പിനെ വീഴ്ത്തിയത്. നിലവിലെ ജേതാവായ പ്രെട്ര ക്വിറ്റോവ ആദ്യ റൗണ്ടിന്‍റെ കടമ്പ അനായാസം കടന്ന് രണ്ടാം റൗണ്ടിലെത്തി. അതേസമയം, ജർമനിയുടെ ഗ്രാൻഡ്സ്ലാം ചാമ്പ്യൻ ആഞ്ജലിക് കെർബർ ഒന്നാം റൗണ്ടിൽ പുറത്തായി. സ്വിസ് താരം ജിൽ ടീഷ്മാനാണ് മൂന്ന് സെറ്റ് നീണ്ട അങ്കത്തിൽ കെർബറെ വീഴ്ത്തിയത്. ചൊവ്വാഴ്ച നടന്ന രണ്ടാം റൗണ്ട് അങ്കത്തിൽ ഒസ്റ്റപെൻകോ, ഒൻസ് ജാബിർ, ടീനേജ് താരം കോകോ ഗഫ്, മൂന്നാം സീഡ് സ്പെയിന്‍റെ ബഡോസ എന്നിവർ ജയത്തോടെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Open women's singles
Next Story