Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ഓ​പ​ൺ...

ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ്​ വ​നി​താ സിം​ഗ്​​ൾ​സ്:​​ ടോപ്​ സീഡുകൾ വീണു; പോരാട്ടം കനക്കുന്നു

text_fields
bookmark_border
ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ്​ വ​നി​താ സിം​ഗ്​​ൾ​സ്:​​ ടോപ്​ സീഡുകൾ വീണു; പോരാട്ടം കനക്കുന്നു
cancel
camera_alt

തുനീഷ്യയുടെ ഒൻസ്​ ജാബിർ പ്രീക്വാർട്ടർ മത്സരത്തിനിടെ

ദോഹ: ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ്​ വ​നി​താ സിം​ഗ്​​ൾ​സ്​​ പോ​രാ​ട്ടം ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ ലാ​പ്പി​ലേ​ക്ക്. പ്രീ​ക്വാ​ർ​ട്ട​റി​ലെ​യും അ​ങ്കം പി​ന്നി​ട്ട​പ്പോ​ൾ, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും മു​ൻ​നി​ര സീ​ഡു​ക​ളും പാ​തി​വ​ഴി​യി​ൽ പി​ന്ത​ള്ള​പ്പെ​ട്ടു. നി​ല​വി​ലെ ജേ​താ​വ്​ പെ​ട്ര ക്വി​റ്റോ​വ ര​ണ്ടാം റൗ​ണ്ടി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​ലി​സ്​ മെ​ർ​ട​ൻ​സി​ന്​ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ആ​ദ്യ റൗ​ണ്ടി​ൽ 7-5ന്​ ​തോ​റ്റ പെ​ട്ര, ര​ണ്ടാം റൗ​ണ്ടി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ക​ളി പൂ​ർ​ത്താ​ക്കാ​തെ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. 2-1ന്​ ​ലീ​ഡി​ൽ നി​ൽ​ക്ക​വെ​യാ​യി​രു​ന്നു ​​പേ​ശീ​വേ​ദ​ന​യെ തു​ട​ർ​ന്ന്​ താ​രം ക​ളം വി​ട്ട​ത്. ബു​ധ​നാ​ഴ്ച ന​ട​ന്ന ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ജെ​ലീ​ന ഒ​സ്റ്റ​പെ​ൻ​കോ, ര​ണ്ടാം സീ​ഡ്​ ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ന്‍റെ ബ​ർ​ബോ​റ ​ക്രെ​സി​കോ​വ​​യെ തോ​ൽ​പി​ച്ച്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ്​​കോ​ർ 6-3, 6-2.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നാ​ലാം സീ​ഡ്​ താ​രം അ​ന്നെ​റ്റ്​ കൊ​ന്‍റ​വീ​റ്റ്​ ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​ലീ​സ്​ മെ​ർ​ട​ൻ​സി​നെ തോ​ൽ​പി​ച്ചും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. സ്​​കോ​ർ 6-3, 0-6, 6-2. മൂ​ന്നാം സീ​ഡ്​ താ​രം സ്​​പെ​യി​നി​ന്‍റെ പൗ​​ല ബ​ഡോ​സ​യെ അ​മേ​രി​ക്ക​യു​ടെ ടീ​നേ​ജ്​ സെ​ൻ​സേ​ഷ​ൻ കോ​കോ ഗ​ഫ്​ ആ​ണ്​ വീ​ഴ്ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റി​നാ​യി​രു​ന്നു (6-2, 6-3) ഗ​ഫി​ന്‍റെ വി​ജ​യം. തു​നീ​ഷ്യ​യു​ടെ ഒ​ൻ​സ്​ ജാ​ബി​റും മൂ​ന്ന്​ സെ​റ്റ്​ നീ​ണ്ട അ​ങ്ക​ത്തി​നൊ​ടു​വി​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ചെ​ക്കി​ന്‍റെ ട്രെ​സ മ​ർ​ടി​ൻ​കോ​വ​യെ ​തോ​ൽ​പി​ച്ചാ​ണ്​ ജാ​ബി​ർ ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മാ​ർ​ച്ച്​ ചെ​യ്ത​ത്. സ്​​കോ​ർ 6-1, 3-6, 6-3. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഗ്രീ​സി​ന്‍റെ മ​രി​യ സ​കാ​രി അ​മേ​രി​ക്ക​യു​ടെ ഒ​മ്പ​താം സീ​ഡ്​ താ​രം ജെ​സി​ല​ക പെ​ഗ്വു​ല​യെ വീ​ഴ്ത്തി​യും (6-4, 7-5) ക്വാ​ർ​ട്ട​ർ ബ​ർ​ത്തു​റ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaQatar Open Tennis Women Singles
News Summary - Qatar Open Tennis Women Singles
Next Story