ഖത്തർ ഓപൺ ടെന്നീസ്: ഡബിൾസിൽ മറാഷ്–പാവിച് സഖ്യത്തിന് കിരീടം
text_fieldsദോഹ: 26ാമത് ഖത്തർ എക്സോൺ മൊബീൽ ടെന്നീസ് ഓപൺ ചാമ്പ്യൻഷിപ്പിെൻറ ഡബിൾസ് പോരാട്ടത്തിൽ രണ്ടാം സീഡ് സഖ്യമായ ഒലിവർ മറാഷ്–മാറ്റ് പാവിച് സഖ്യത്തിന് കിരീടം. ദോഹ ഖലീഫ രാജ്യാന്തര സ്ക്വാഷ് ടെന്നീസ് കോംപ്ലക്സിൽ നടന്ന ഡബിൾസ് കലാശപ്പോരാട്ടത്തിൽ ടോപ് സീഡ് സഖ്യമായ ബ്രിട്ടെൻറ ജാമി മുറേ– ബ്രസീലിെൻറ ബ്രൂണോ സോറസ് സഖ്യത്തെയാണ് ആസ്ട്രിയൻ^േക്രാട്ട് സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു വിട്ടത്. സ്കോർ 6–2, 7–6. ആദ്യ സെറ്റ് അനായാസം ജയിച്ചു കയറിയ മറാഷ്–പാവിച് സഖ്യത്തിന് പക്ഷേ രണ്ടാം സെറ്റിൽ ബ്രിട്ടീഷ്–കാനറി സഖ്യത്തിനെതിരെ അൽപം വിയർക്കേണ്ടി വന്നു. േബ്രക്ക് പോയൻറുകൾ സേവ് ചെയ്യുന്നതിൽ ജേതാക്കൾ പൂർണത കണ്ടെത്തിയപ്പോൾ 50 ശതമാനം മാത്രമേ മുറേ–സോറസ് സഖ്യം േബ്രക്ക് പോയൻറ് സേവ് ചെയ്തുള്ളൂ. കളിയിലുടനീളം മറാഷ്–പാവിച് സഖ്യത്തിനായിരുന്നു മേധാവിത്വം.
അതേസമയം, ചാമ്പ്യൻഷിപ്പിലെ സിംഗിൾസിൽ അജയ്യനായി മുന്നേറുകയായിരുന്ന ആസ്ട്രിയയുടെ ലോക അഞ്ചാം നമ്പർ താരവും ടൂർണമെൻറിലെ ടോപ് സീഡ് താരവുമായ ഡൊമിനിക് തീം പനി മൂലം പിൻമാറിയതോടെ വൈൽഡ് കാർഡുമായെത്തിയ ഫ്രാൻസിെൻറ ഗയൽ മോൻഫിൽസ് കലാശപ്പോരാട്ടത്തിന് അർഹത നേടി. ലോക റാങ്കിംഗിൽ 46ാം റാങ്കുകാരനാണ് മോൻഫിൽസ്. അർജൻറീനയുടെ ഗ്വിഡോ പെല്ല–റഷ്യയുടെ ആേന്ദ്ര റുബ്ലേവ് തമ്മിൽ നടക്കുന്ന മത്സരവിജയിയായിരിക്കും മോൻഫിൽസിെൻറ എതിരാളി. ഇന്ന് വൈകിട്ടാണ് കലാശപ്പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
