Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ഓ​പ​ൺ...

ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ്: മ​റെ വീ​ണു; ചാ​മ്പ്യ​ൻ മെ​ദ്‍വ​ദേ​വ്

text_fields
bookmark_border
ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ്: മ​റെ വീ​ണു; ചാ​മ്പ്യ​ൻ മെ​ദ്‍വ​ദേ​വ്
cancel
camera_alt

ഫൈ​ന​ലി​ൽ ആ​ൻ​ഡി മ​റെ​യെ തോ​ൽ​പി​ച്ച ഡാ​നി​ൽ മെ​ദ്‍വ​ദേ​വി​ന്റെ ആ​ഹ്ലാ​ദം

ദോ​ഹ: കി​രീ​ട​വ​ര​ൾ​ച്ച​ക്ക് വി​രാ​മം​കു​റി​ക്കാ​നു​ള്ള സ്വ​പ്ന​ങ്ങ​ളു​മാ​യി​റ​ങ്ങി​യ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രാ​യ ആ​ൻ​ഡി മ​റെ​ക്ക് ഒ​രി​ക്ക​ൽ കൂ​ടി കി​രീ​ട​ത്തി​ന് മു​ന്നി​ൽ കാ​ലി​ട​റി. ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ് പു​രു​ഷ സിം​ഗ്ൾ​സ് ഫൈ​ന​ലി​ൽ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‍വ​ദേ​വ് ആ​ണ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് മ​റെ​യെ വീ​ഴ്ത്തി ഖ​ത്ത​റി​ൽ കി​രീ​ട മ​ണി​ഞ്ഞ​ത്. സ്കോ​ർ: 6-4, 6-4.

​നേ​ര​ത്തെ​യു​ള്ള മ​ത്സ​ര​ത്തി​ൽ സെ​റ്റ് കൈ​വി​ടു​മ്പോ​ഴും ശ​ക്ത​മാ​യ ഫോ​മി​ൽ തി​രി​ച്ചെ​ത്തി​യ മ​റെ​ക്ക് പ​ക്ഷേ, ഫൈ​ന​ലി​ൽ മെ​ദ്‍വ​ദേ​വി​ന്റെ മു​ന്നേ​റ്റ​ത്തി​ന് ഭീ​ഷ​ണി​ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

കാ​ണി​ക​ളു​ടെ നി​റ​ഞ്ഞ പി​ന്തു​ണ​യി​ൽ ക​ളി​ച്ചി​ട്ടും ഉ​ശി​ര​ൻ എ​യ്സു​ക​ളു​മാ​യി കോ​ർ​ട്ട് വാ​ണ മെ​ദ്‍വെ​ദേ​വി​ന് മ​റു​പ​ടി ന​ൽ​കാ​ൻ മ​റെ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഒ​ന്നും ര​ണ്ടും സെ​റ്റു​ക​ളി​ൽ സ​ർ​വും ബ്രേ​ക്ക് പോ​യ​ന്റും നേ​ടി റ​ഷ്യ​ൻ താ​രം മാ​ച്ച് ത​ന്റെ വ​ഴി​യി​ലാ​ക്കി മാ​റ്റി. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യ മ​റെ, ഇ​ത്ത​വ​ണ മി​ക​ച്ച ഗെ​യി​മോ​ടെ​യാ​ണ് ഫൈ​ന​ൽ വ​രെ മു​ന്നേ​റി​യ​ത്. നൊ​വാ​ക് ദ്യോ​കോ​വി​ച് ജേ​താ​വാ​യ 2017ൽ ​മ​റെ റ​ണ്ണേ​ഴ്സ് അ​പ്പാ​യി​രു​ന്നു. 2009ൽ ​താ​രം ഇ​വി​ടെ ജേ​താ​വു​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andy murraytennisqatar open tennisDaniil Medvedev
News Summary - Qatar Open Tennis-andy murray fell-Champion Daniil Medvedev
Next Story