ഖത്തർ ഓപൺ ടെന്നിസ്: പ്രതിദിനം 200 സൗജന്യ ടിക്കറ്റ്
text_fieldsദോഹ: ഖത്തർ ടെന്നിസ് ഫെഡറേഷനും ദോഹ മെട്രോയും ലുസൈൽ ട്രാമും ചേർന്ന് ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസിന്റെ 200 സൗജന്യ ടിക്കറ്റുകൾ പ്രതിദിനം നൽകും. ‘സൗജന്യ ടിക്കറ്റിനായി ഏതെങ്കിലും ടൂർണമെന്റ് ദിവസങ്ങളിൽ ഖലീഫ ഇന്റൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലെ ടിക്കറ്റിങ് ഓഫിസിൽ നിങ്ങളുടെ ട്രാവൽ കാർഡ് (സ്റ്റാൻഡേർഡ്, ഗോൾഡ് ക്ലബ് അല്ലെങ്കിൽ കോർപറേറ്റ്) ഹാജരാക്കുക’-ദോഹ മെട്രോ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 18നാണ് ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസിന്റെ ഫൈനൽ. കലാശക്കളി വരെ പ്രതിദിനം 200 സൗജന്യ ടിക്കറ്റ് നൽകും. ഒരാൾക്ക് ഒരു സൗജന്യ ടിക്കറ്റ് മാത്രമേ നൽകൂ. സൗജന്യ ടിക്കറ്റുകൾ പ്രതിദിനം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാകും നൽകുക. ടൂർണമെന്റ് ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റ് ലഭ്യമാകുകയെന്നും ട്വീറ്റിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

