Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഓപൺ: മുഗുരുസ,...

ഖത്തർ ഓപൺ: മുഗുരുസ, ഗഫ്​ പുറത്ത്​

text_fields
bookmark_border
ഖത്തർ ഓപൺ: മുഗുരുസ, ഗഫ്​ പുറത്ത്​
cancel
camera_alt

ഖ​ത്ത​ർ ഓ​പ​ൺ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച എ​സ്​​തോ​ണി​യ​യു​ടെ അ​ന്നെ​റ്റ്​ കൊ​ന്‍റ​വീ​റ്റി​ന്‍റെ ആ​ഹ്ലാ​ദം

ദോ​ഹ: ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ്​ വ​നി​ത സിം​ഗ്​​ൾ​സി​ൽ ടോ​പ്​ സീ​ഡ്​ ഗ​ർ​ബി​ൻ മു​ഗു​രു​സ, തു​നീ​ഷ്യ​യു​ടെ ഒ​ൻ​സ്​ ജാ​ബി​ർ, അ​മേ​രി​ക്ക​യു​ടെ ടീ​നേ​ജ്​ താ​രം കോ​കോ ഗ​ഫ്​ എ​ന്നി​വ​ർ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. മു​ൻ ഫ്ര​ഞ്ച്​ ഓ​പ​ൺ, വിം​ബ്​​ൾ ഡ​ൺ ജേ​താ​വാ​യ ഗ​ർ​ബി​ന മു​ഗു​രു​സ​യെ ലാ​ത് വി​യ​യു​ടെ ​ജെ​ലീ​ന ഒ​സ്റ്റ​പെ​ൻ​കോ​യാ​ണ്​ 6-2, 6-3 സ്​​കോ​റി​ന്​ അ​ട്ടി​മ​റി​ച്ച​ത്.

മ​റ്റൊ​രു ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നാ​ലാം സീ​ഡ്​ താ​രം അ​നെ​റ്റ്​ കൊ​ന്‍റ​വീ​റ്റ്​ തു​നീ​ഷ്യ​യു​ടെ ഒ​ൻ​സ്​ ജാ​ബി​റി​നെ 6-4, 6-1 സ്​​കോ​റി​ന്​ വീ​ഴ്ത്തി. ഗ്രീ​സി​ന്‍റെ മ​രി​യ സ​കാ​രി​യാ​ണ്​ ഗ​ഫി​നെ 6-3, 6-3 സ്​​കോ​റി​ന്​ വീ​ഴ്ത്തി​യ​ത്.

സാ​നി​യ സ​ഖ്യം പു​റ​ത്ത്​

ദോ​ഹ: വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചെ​ത്തി​യ സാ​നി​യ മി​ർ​സ ഖ​ത്ത​റി​ൽ​നി​ന്നും കി​രീ​ടം സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി വ​നി​താ ഡ​ബ്​​ൾ​സി​ൽ സെ​മി​യി​ൽ പു​റ​ത്താ​യി. വ്യാ​ഴാ​ഴ്ച ന​ട​ന്ന ​മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സീ​ഡ്​ എ​ലി​സ്​ മെ​ർ​ട​ൻ​സ്​-​വെ​റോ​ണി​ക കു​ഡെ​ർ​മെ​േ​ടാ​വ സ​ഖ്യ​ത്തി​ന്​ മു​ന്നി​ൽ അ​നാ​യാ​സ​മാ​യി​രു​ന്നു സാ​നി​യ-​ലൂ​സി റാ​ഡെ​ക സ​ഖ്യം കീ​ഴ​ട​ങ്ങി​യ​ത്. സ്​​കോ​ർ​ക 6-0, 6-3. കാ​ര്യ​മാ​യ പോ​രാ​ട്ട​ത്തി​ന്​ ശ്ര​മി​ക്കാ​തെ​യാ​യി​രു​ന്നു ഇ​ന്ത്യ -ചെ​ക് സ​ഖ്യം പു​റ​ത്താ​യ​ത്. ജ​നു​വ​രി ര​ണ്ടാം വാ​ര​ത്തി​ലാ​ണ്​ കോ​ർ​ട്ടി​നോ​ട്​ വി​ട​പ​റ​യാ​നു​ള്ള സ​ന്ന​ദ്ധ​ത സാ​നി​യ അ​റി​യി​ച്ച​ത്.

ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ഡ​ബ്​​ൾ​സി​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​സീ​സ​ൺ ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്ന്​ സാ​നി​യ പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ​ഫൈ​ന​ലി​ൽ മെ​ർ​ട​ൻ​സ്​-​കു​ഡെ​ർ​മ​ടോ​വ സ​ഖ്യം അ​മേ​രി​ക്ക​യു​ടെ കോ​കോ ഗ​ഫ്​-​ജെ​സി​ക പെ​ഗു​ല സ​ഖ്യ​ത്തെ നേ​രി​ടും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Open
News Summary - Qatar Open: Muguruza, Gaff out
Next Story