Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഓപൺ: ബൊപ്പണ്ണ...

ഖത്തർ ഓപൺ: ബൊപ്പണ്ണ സഖ്യത്തിന് കിരീടം

text_fields
bookmark_border
ഖത്തർ ഓപൺ: ബൊപ്പണ്ണ സഖ്യത്തിന് കിരീടം
cancel
camera_alt

ഖ​ത്ത​ർ ഓ​പ​ൺ ഡ​ബ്ൾ​സ് കി​രീ​ട​വു​മാ​യി രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും മാ​ത്യൂ എ​ബ്ഡ​നും

ദോ​ഹ: ഖ​ത്ത​റി​ൽ കി​രീ​ട​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ. ഖ​ത്ത​ർ ഓ​പ​ൺ പു​രു​ഷ ഡ​ബ്ൾ​സി​ൽ ആ​സ്ട്രേ​ലി​യ​ൻ താ​രം മാ​ത്യൂ എ​ബ്ഡ​നൊ​പ്പ​മാ​ണ് രോ​ഹ​ൻ ബൊ​പ്പ​ണ്ണ എ.​ടി.​പി ടൂ​ർ ഡ​ബ്ൾ​സ് കി​രീ​ടം ചൂ​ടി​യ​ത്. ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​ന്റെ കോ​ൻ​സ്റ്റ​ന്റ് ലി​സ്റ്റ​ൻ-​നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ബോ​ട്ടി​ച് വാ​ൻ ഡെ​ൻ സാ​ൻ​ഡ്ഷ​ൽ​പ് സ​ഖ്യ​ത്തെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

സ്കോ​ർ 5-7, 6-4, 10-6. ഖ​ത്ത​ർ ഓ​പ​ണി​ൽ ബൊ​പ്പ​ണ്ണ​യു​ടെ ര​ണ്ടാം കി​രീ​ട നേ​ട്ട​മാ​ണ്. 2020ൽ ​ഡ​ച്ച് താ​രം വെ​സ്‍ലി കൂ​ൾ​ഹോ​ഫി​നൊ​പ്പ​മാ​യി​രു​ന്നു കി​രീ​ടം ചൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ​ബൊ​പ്പ​ണ്ണ കാ​ന​ഡ​യു​ടെ ഡെ​നി​സ് ഷാ​പ​ലോ​വി​നൊ​പ്പം റ​ണ്ണേ​ഴ്സ് അ​പ്പാ​യി​രു​ന്നു.

മ​റെ ഫൈ​ന​ലി​ൽ

ഖ​ത്ത​ർ ഓ​പ​ൺ പു​രു​ഷ സിം​ഗ്ൾ​സി​ൽ മു​ൻ ലോ​ക ഒ​ന്നാം​ന​മ്പ​ർ ബ്രി​ട്ട​ന്റെ ആ​ൻ​ഡി മ​റെ ഫൈ​ന​ലി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ജി​രി ലെ​ഹെ​ക​യെ ​മൂ​ന്ന് സെ​റ്റ് മ​ത്സ​ര​ത്തി​ൽ തോ​ൽ​പി​ച്ചാ​ണ് ബ്രി​ട്ടീ​ഷ് സൂ​പ്പ​ർ താ​രം മു​ന്നേ​റി​യ​ത്. സ്കോ​ർ 6-0, 3-6, 7-6. ഒ​ന്നാം സെ​റ്റി​ൽ സ​മ​ഗ്ര മേ​ധാ​വി​ത്വം സ്ഥാ​പി​ച്ച മ​റെ, ര​ണ്ടാം സെ​റ്റി​ൽ പ​ത​റി​യെ​ങ്കി​ലും വാ​ശി​യേ​റി​യ അ​വ​സാ​ന സെ​റ്റി​ൽ ​മി​ന്നും ജ​യ​ത്തോ​ടെ മു​ന്നേ​റു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar openRohan Bopanna
News Summary - qatar open-Indias Rohan Bopanna wins crown
Next Story