Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​താ​റ വ​ൺ ലോ​ഫ്റ്റ്...

ക​താ​റ വ​ൺ ലോ​ഫ്റ്റ് റേ​സ്; ക​താ​റ​യി​ൽ ഇ​നി പ​റ​വ പോ​ര്

text_fields
bookmark_border
ക​താ​റ വ​ൺ ലോ​ഫ്റ്റ് റേ​സ്;  ക​താ​റ​യി​ൽ ഇ​നി പ​റ​വ പോ​ര്
cancel

ദോ​ഹ: ആ​കാ​ശ​പ്പ​ര​പ്പി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ട​മി​ട്ടു​പ​റ​ക്കു​ന്ന പ്രാ​വു​ക​ൾ... പ്രാ​വ് പ​റ​ത്ത​ൽ മ​ത്സ​രം വെ​റു​മൊ​രു കൗ​തു​ക​മ​ല്ല, വ​ലി​യൊ​രു ആ​വേ​ശ​മാ​ണ്. കേ​വ​ല​മൊ​രു വി​നോ​ദം എ​ന്ന​തി​ന​പ്പു​റം, കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​വും ശാ​സ്ത്രീ​യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും സ​മ​ന്വ​യി​ക്കു​ന്ന മ​ത്സ​രം. പ​റ​വ സ്നേ​ഹി​ക​ളെ ആ​ക​ർ​ഷി​ച്ച് പ്രാ​വ് പ​റ​ത്ത​ൽ മ​ത്സ​ര​ത്തി​ന് (ക​താ​റ വ​ൺ ലോ​ഫ്റ്റ് റേ​സ്) ദോ​ഹ​യി​ലെ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു. ഒ​പ്പം, കൈ​നി​റ​യെ സ​മ്മാ​ന​വും നേ​ടാം. 205,000 യു.​എ​സ് ഡോ​ള​ർ അ​ഥ​വാ ഏ​ക​ദേ​ശം 1.9 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ന്റെ സാം​സ്കാ​രി​ക-​പൈ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത കാ​യി​ക വി​നോ​ദ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രാ​വ് വ​ള​ർ​ത്ത​ൽ പ്രേ​മി​ക​ളെ ല​ക്ഷ്യ​മി​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ​നി​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നി​ന്നു​മു​ള്ള മി​ക​ച്ച മ​ത്സ​രാ​ർ​ത്ഥി​ക​ളെ​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ക​താ​റ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​ക്ഷി​ക​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. റേ​സ് മാ​നേ​ജ്‌​മെ​ന്റ് അം​ഗീ​ക​രി​ച്ച ഔ​ദ്യോ​ഗി​ക ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും വി​ജ​യി​ക​ളെ നി​ർ​ണ്ണ​യി​ക്കു​ക.

ഖ​ത്ത​റി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്രാ​വ് വ​ള​ർ​ത്ത​ലു​കാ​ർ​ക്കും ഈ ​രം​ഗ​ത്തെ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന പ​ക്ഷി​ക​ളെ ജൂ​ൺ 10 നും ​ആഗ​സ്റ്റ് 31 നും ​ഇ​ട​യി​ൽ ഉ​മ്മു ബ​റാ​ക്ക പ്ര​ദേ​ശ​ത്തു​ള്ള റേ​സ് ആ​സ്ഥാ​ന​ത്ത് സ്വീ​ക​രി​ക്കും. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ‘ബെ​ൻ​സി​ങ് വ​ൺ ലോ​ഫ്റ്റ് റേ​സ് (ഒ.​എ​ൽ.​ആ​ർ)’ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ന്റെ അ​ന്തി​മ ഫ​ല​ങ്ങ​ൾ നി​ർ​ണ്ണ​യി​ക്കു​ന്ന​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മു​ൻ​പാ​യി എ​ല്ലാ പ്രാ​വു​ക​ൾ​ക്കും ഒ​രേ രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ന​വും റേ​സി​ങ് പ്രോ​ഗ്രാ​മും ന​ൽ​കും.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ പ്രാ​വി​നും 300 യു.​എ​സ് ഡോ​ള​റാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ഇ​ര​ട്ട സം​ഖ്യ​യി​ലു​ള്ള പ്രാ​വു​ക​ളെ മാ​ത്ര​മേ മ​ത്സ​ര​ത്തി​നാ​യി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ഒ​റ്റ​യാ​യി പ്രാ​വു​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 77104444 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Futuregulfkatharaqatar​
News Summary - Qatar One Loft Race; The battle for the future is on in Qatar
Next Story