വർണാഭമായി ഓണവില്ല് ആഘോഷം
text_fieldsഎൻജിനീയേഴ്സ് ഫോറം ഓണാഘോഷം അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: നൃത്തപരിപാടികളും കേരള കലാവിരുന്നുകളും വലിയ പൂക്കളവുമായി ഖത്തറിലെ വിവിധ എൻജിനീയറിങ് കോളജുകളുടെ അലുമ്നി കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം ഓണാഘോഷം നടത്തി.
‘ഓണവില്ല്’ എന്ന പേരിൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷപരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഏറ്റവും വലിയ പൂക്കളം ഒരുക്കി ആരംഭിച്ച ആഘോഷപരിപാടികളിൽ വിവിധ മെംബർ അലുമ്നികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
എൻജിനീയേഴ്സ് ഫോറം അംഗങ്ങളും കുടുംബങ്ങളുമായി 1500ഓളം പേർ പങ്കെടുത്ത പരിപാടിയിൽ പിന്നണി ഗായകൻ സച്ചിൻ വാരിയർ, ആൻ ആമി എന്നിവർ സംഗീതവിരുന്നൊരുക്കി. ഡി.ജെ സാവിയോ, ഡ്രമ്മർ സിനോയ് ദേവസ്സി എന്നിവരും പരിപാടി അവതരിപ്പിച്ചു.

