Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ 'ഓൺ':...

ഖത്തർ 'ഓൺ': പ്രതീക്ഷയോടെ സൗദി, ഒമാൻ, യു.എ.ഇ പ്രവാസികൾ; വിമാന ടിക്കറ്റ്​ നിരക്ക് കുതിച്ചുയരുന്നു

text_fields
bookmark_border
ഖത്തർ ഓൺ: പ്രതീക്ഷയോടെ സൗദി, ഒമാൻ, യു.എ.ഇ പ്രവാസികൾ; വിമാന ടിക്കറ്റ്​ നിരക്ക് കുതിച്ചുയരുന്നു
cancel

ദോഹ: കോവിഡ്​ കാരണം നാട്ടിൽ കുടുങ്ങി കിടക്കുന്ന ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന്​ ആശ്വാസമായി ഖത്തറി​‍െൻറ ഓൺ അറൈവൽ യാത്ര പാക്കേജുകൾ. ജൂലൈ 12ന്​ പുതിയ യാ​ത്ര നയം പ്രാബല്യത്തിൽ വന്നതിനു പിറകെയാണ്​ ഓൺ അറൈവൽ വിസ നടപടികളും ഖത്തർ പുനരാരംഭിച്ചത്​.

വ്യാഴാഴ്​ച ഈ വഴിയുള്ള ആദ്യ യാത്രസംഘങ്ങൾ എത്തിയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള പ്രവാസികളും ഖത്തർ വഴി യാത്രക്കായി ഒരുങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന്​ അന്വേഷണങ്ങളാണ്​ ദിവസവും തേടിയെത്തുന്നതെന്ന്​ ട്രാവൽ- ടൂറിസം മേഖലയിൽനിന്നുള്ളവർ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. ഇന്ത്യയിൽനിന്ന്​ നേരിട്ട്​ യാത്ര​വിലക്കുള്ള സൗദി, ഒമാൻ, യു.എ.ഇ, കാനഡ രാജ്യങ്ങളിലേക്കുള്ളവർക്കായി ട്രാവൽസുകൾ പ്രത്യേക ഓൺ അറൈവൽ പാക്കേജുകളും ഏർപ്പെടുത്തി.

ഇന്ത്യ, യു.എ.ഇ, ഇത്യോപ്യ, ബംഗ്ലാദേശ്​, ചൈന, ഉൾപ്പെടെ 13 രാജ്യങ്ങളിൽനിന്ന്​ നേരിട്ടുള്ള യാത്രക്ക്​ സൗദി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്​. ബഹ്​റൈൻ, ഖത്തർ, ഒമാൻ രാജ്യങ്ങൾ സൗദിയുടെ ഗ്രീൻ ലിസ്​റ്റിലാണുള്ളത്​. നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ സന്ദർശിക്കുന്ന ഗ്രീൻ ലിസ്​റ്റ്​ രാജ്യങ്ങളിലെ പൗരന്മാർക്കും 14 ദിവസത്തിനു ശേഷം മാത്രമാണ്​ സൗദിയിലേക്ക്​ പ്രവേശന അനുമതിയുള്ളൂ.

നേരത്തെ ഗ്രീൻ ലിസ്​റ്റിലായിരുന്ന ഇത്യോപ്യ, നേപ്പാൾ, ​മാലിദ്വീപ്​ വഴി ഇന്ത്യക്കാർ സൗദിയിലെത്തിയെങ്കിലും പിന്നീട്​ ഇവർക്കും യാത്രവിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു. നിലവിൽ അർമീനിയ, സെർബിയ വഴിയാണ്​ സൗദിയിലേക്കുള്ള ഇന്ത്യക്കാരായ പ്രവാസികൾ മടങ്ങുന്നത്​. 2.30 ലക്ഷം മുതൽ 2.50 ലക്ഷം വരെയാണ്​ ഈ യാത്രക്ക്​ ​െചലവ്​. ഖത്തർ ഓൺ അറൈവൽ സംവിധാനം നടപ്പാവുന്നതോ​െട ട്രാവൽ ഏജൻസി പാക്കേജ്​ വഴി വരുന്നവർക്ക്​ ഒന്നേകാൽ ലക്ഷം വരെയും സ്വന്തം നിലയിൽ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്ത്​ വരുന്നവർക്ക്​ ഒരു ലക്ഷത്തിനും താഴെയും മാത്രമാണ്​ ​െചലവ്​ വരുന്നത്​.

അംഗീകൃത കോവിഡ്​ വാക്​സി​‍െൻറ രണ്ട്​ ഡോസും സ്വീകരിച്ച്​ 14 ദിവസം പിന്നിട്ടവർക്ക്​ നിബന്ധനകൾക്കു വിധേയമായി രാജ്യത്ത്​ പ്രവേശിക്കാമെന്നാണ്​ ഖത്തറി​‍െൻറ ചട്ടം. ഇതു പ്രകാരം, 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി ഇഹ്​തിറാസ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത്​, അനുമത​ി പത്രം സ്വന്തമാക്കിയാൽ രാജ്യത്ത്​ പ്രവേശിക്കാം.

ടിക്കറ്റ്​ നിരക്ക് കുതിച്ചുയരുന്നു

പുതിയ യാത്ര നയപ്രകാരം വാക്​സിൻ സ്വീകരിച്ച യാത്രക്കാർക്ക്​ ക്വാറൻറീൻ ഒഴിവാക്കുകയും കുടുബ സന്ദർശക വിസ, വിനോദ സഞ്ചാര വിസ എന്നിവ അനുവദിച്ചു തുടങ്ങുകയും ചെയ്തതോടെ ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്ക്​ കഴിഞ്ഞ 10 ദിവസത്തിനിടയിൽ വലിയ തോതിലാണ്​ വർധിച്ചത്​.

വരും ദിവസങ്ങളിൽ ഓൺ അറൈവൽ യാത്രക്കാർ കൂടി സജീവമാകുന്നതോടെ ടിക്കറ്റ്​ വില വീണ്ടും കുതിച്ചുയരുമെന്ന്​ ട്രാവൽ ടൂറിസം വിദഗ്​ധർ പറയുന്നു. 'ഏറെ പ്രതീക്ഷയോടെയാണ്​ ഇന്ത്യയിൽനിന്നുള്ള പ്രവാസ സമൂഹം ഖത്തറിലെ ഓൺ അറൈവൽ പുനരാരംഭിച്ച നടപടിയെ കാത്തിരിക്കുന്നതെന്ന്​ അക്​ബർ ട്രാവത്സ്​​ ദോഹ റീജനൽ മാനേജർ അൻഷദ്​ ഇബ്രാഹിം 'ഗൾഫ്​ മാധ്യമ'​േത്താട്​ പറഞ്ഞു.

'ദിവസവും ഇതുസംബന്ധിച്ച്​ നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്​. അക്​ബർ ട്രാവത്സി​‍െൻറ നേതൃത്വത്തിൽ പ്രത്യേക പാക്കേജ്​ തന്നെ​ അവതരിപ്പിക്കുന്നുണ്ട്​. വരും ദിവസങ്ങളിൽ കൂടുതൽ പേർ ഖത്തറിലെത്തും. സൗദി, ഒമാൻ, കാനഡ എന്നിവിടങ്ങളിലേക്ക്​ മടങ്ങാനുള്ള യാത്രക്കാർ ഖത്തറിലേക്ക്​ ഓൺ അറൈവലിനായി ബുക്കിങ്​ നടത്തുന്നുണ്ട്​.

കേരളത്തിന്​ പുറത്തുനിന്നും വ്യാപകമായി അന്വേഷണം നടക്കുന്നു. ദോഹയിലേക്കുള്ള വിമാനടിക്കറ്റ്​, ​15 ദിവസത്തെ താമസം, ഭക്ഷണം, വിമാനത്താവളത്തിൽനിന്നും തിരിച്ചും ഹോട്ടലിലേക്കുള്ള യാത്ര, അടുത്ത യാത്രക്ക്​ തൊട്ടുമുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ ഉൾപ്പെടെയുള്ള പാക്കേജിന്​​ 1.30-1.50 ലക്ഷം വരെയാണ്​ നിശ്ചയിച്ചത്​' -അൻഷദ്​ ഇബ്രാഹിം പറഞ്ഞു.

ഓൺ അറൈവൽ യാത്ര നടപടിക്രമങ്ങൾ

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്​പോർട്ട്​

റി​ട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ്​

ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്​

ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്​ വാക്​സിൻെറ രണ്ട്​ ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്

കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ പരിശോധന ഫലം

രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി​ ഇഹ്​തിറാസ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത്​ അന​ുമതി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar:
News Summary - ‘Qatar On’ Arrival
Next Story